ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കാന്‍ യൂറോപ്പ് ; എവിടെ ഡ്രൈവിംഗ് വീഴ്ച വരുത്തിയാലും പിടിവീഴും

ഡ്രൈവിംഗ് ലൈസന്‍സ് രംഗത്ത് നിര്‍ണ്ണായക മാറ്റത്തിനൊരുങ്ങി യൂറോപ്പ്. യൂറോപ്പിലാകമാനം ഏകീകൃത ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ടുവരാനാണ് നീക്കം. ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം അറസ്റ്റിലാവുകയോ വിചാരണ നേരിടുകയോ ചെയ്യാതെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് മുങ്ങുന്നവരെ പിടികൂടുകയാണ് പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ രീതിയിലേയ്ക്ക് വരുന്നതോടെ എവിടെ കുറ്റകൃത്യം നടത്തിയാലും അത് യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതുവായ ഒരു പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തും. എല്ലാ രാജ്യങ്ങളിലേയും അധികൃതര്‍ക്ക് ഒരാളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിക്കുമ്പോള്‍ ഈ വിവരം ലഭിക്കും. അപകടം അല്ലെങ്കില്‍ മോശമായ ഡ്രൈവിംഗിന് കേസുള്ളതിനാല്‍ മുങ്ങിയ ആളാണെങ്കില്‍ ഇത് വ്യക്തമായി ഇതില്‍ നിന്ന് അറിയാന്‍ സാധിക്കും. ലൈസന്‍സ് ഡിജിറ്റലാകുന്നതോടെ ലൈസന്‍സ് കാര്‍ഡ് രൂപത്തില്‍ കൈയിലെത്താന്‍ കാത്തിരിക്കേണ്ട കാര്യമില്ല. ഇത് മൊബൈലില്‍ ലഭിക്കും. ഇത് ഒര്‍ജിനലാണോ എന്ന് ഏത് യൂറോപ്യന്‍ രാജ്യങ്ങളിലേയും അധികൃതര്‍ക്ക് പരിശോധിക്കാനും സാധിക്കും. യൂറോപ്യന്‍ കമ്മീഷനിലാണ് ഇപ്പോള്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്.…

Share This News
Read More

“കാവൻ ഇന്ത്യൻ അസോസിയേഷന് പുതിയ ഭരണസമിതി ചുമതലയേറ്റു..”

കാവൻ: 2009 മുതൽ ഐർലണ്ടിലെ കാവൻ കൗണ്ടിയിൽ ഇന്ത്യൻ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന കാവൻ ഇന്ത്യൻ അസോസിയേഷൻ (CIA) ന് വേണ്ടി പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവാസത്തിനായി ഐർലണ്ടിൽ  എത്തിയിരിക്കുന്ന ഇന്ത്യൻ സമൂഹത്തിനായി പ്രവർത്തി വർഷത്തിൽ വിവിധങ്ങളായ പരിപാടികൾ ആണ് അവർ മുന്നോട്ട് വയ്ക്കുന്നത്. ശ്രീ. ബിജോ സഖറിയാസ് (പ്രസിഡന്റ്), ശ്രീമതി. മഞ്ജു ജോ (സെക്രട്ടറി), ശ്രീ. റ്റിനോജ് ജോർജ് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി   ശ്രീ. അജീഷ് സജി, ശ്രീ. അജി പി. റ്റി, ശ്രീമതി. ബെൻസി സ്മിനു, ശ്രീ. ബിബിൻ, ശ്രീ. ബിജോ മുളകുപാടം, ശ്രീ. ബിനു കൂത്രപ്പള്ളി, ശ്രീ. ഡാനി വർഗീസ്, ശ്രീ. ഫിൽജിൻ ജോർജ്, ശ്രീ. ജെബിൻ ജോസഫ്, ശ്രീ. ജിൻസൺ, ശ്രീ. ജിതിൻ ഷാജി, ശ്രീമതി മാർട്ടീന ചാക്കോ, ശ്രീ. പ്രണൂബ് കുമാർ, ശ്രീ. റെജു ഇമ്മാനുവേൽ, ശ്രീ. റെനി…

Share This News
Read More

പാലാഫാമിലിസ് അയർലണ്ട് വീണ്ടും ഒത്തുചേരുന്നു

മീനച്ചിലാറിന്റെ ചങ്കുറപ്പോടു കൂടി പാലാ നിവാസികള്‍, അയര്‍ലണ്ടില്‍ വീണ്ടും  ഒത്തുകൂടാം. പാലാഫാമിലിസ്  അയർലണ്ട് നിങ്ങളെ  2022-2023  പരിപാടികളിലേക്ക് ക്ഷണിക്കുന്നു. നമ്മുടെ മാന്യ പാലാ ഫാമിലി അയര്‍ലണ്ട് കുടുംബാംഗങ്ങളെ, “2020 Feb നമ്മൾ ഒത്തുകൂടിയതിനു ശേഷം നിയന്ത്രങ്ങൾ കാരണം കഴിഞ്ഞ വര്ഷം അത് സാധിച്ചില്ല.  ഗാതറിങ് വീണ്ടും പ്ലാൻ  ചെയ്യുന്നു.  ഇത് നമുക്കും കുട്ടികള്‍ക്കും ഉള്ള വേദിയാണ്. ഫാമിലി ഓറിയന്റഡ് ആയിട്ടായിരിക്കുക എന്നത്തേതും പോലെ പരിപാടികൾ നടക്കുക. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് മുൻ‌തൂക്കം ഉണ്ടായിരിക്കും. നിങ്ങൾക്ക് ഗ്രൂപ്പിൽ അറിയിക്കാം. മുന്‍ വര്‍ഷങ്ങളില്‍ നടന്ന പോലെ  ആദ്യം മീറ്റിംഗ് ഉണ്ടാകും അത് ആയിരിക്കും കോ ഓർഡിനേഷൻ കമ്മിറ്റി. സ്ഥലം സമയം എന്നിവയുടെ അഭിപ്രായം കമ്മിറ്റി തീരുമാനത്തിനനുസരിച്ചു  പിന്നാലെ അറിയിക്കും. ഇത് നമ്മുടെ എല്ലാവരുടെയും വേദിയാണ്, ഇത് ഒരു ഫാമിലി  കൂട്ടായ്മയാണ് .  ആരും മാറി നിർത്തപ്പെടരുത്, ആകെ തുക തുല്യമായി വീതിച്ചു…

Share This News
Read More

200 പേരെക്കൂടി പിരിച്ചു വിടാനൊരുങ്ങി ട്വിറ്റര്‍

എലോണ്‍ മസ്‌ക് ഏറ്റെടുത്തതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ സോഷ്യല്‍ മീഡിയ വമ്പന്‍മാരായ ട്വിറ്റര്‍ വീണ്ടും പിരിച്ചുവിടല്‍ നടപടികളിലേയ്ക്ക് ഈ ആഴ്ച അവസാനത്തോടെ 200 പേരെക്കൂടി പിരിച്ചു വിട്ടേക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇവര്‍ക്ക് ഈ ഞായറാഴ്ചയോടെ ജോലി നഷ്ടമാകും. ആഗോളതലത്തിലാകും 200 പേര പിരിച്ചുവിടുക. ട്വിറ്ററിന്റെ ഡബ്ലിന്‍ ഓഫീസിലെ ജീവനക്കാരേയും പിരിച്ചു വിടല്‍ ബാധിച്ചേക്കും. എന്നാല്‍ അയര്‍ലണ്ടില്‍ എത്രപേര്‍ക്ക് ജോലി നഷ്ടമാകും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ മികച്ച ശമ്പളത്തോടെ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഈ ആഴ്ച അവസാനം വിവിധ ഒഴിവുകളിലേയ്ക്ക് ആളുകളെ നിയമിക്കുക എന്ന ലക്ഷ്യത്തോടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. വെള്ളി , ശനി ദിവസങ്ങളിലായാണ് ഡ്രൈവ് നടത്തപ്പെടുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ അഞ്ച് മണി വരെയും. ശനിയാഴ്ച രാവിലെ പത്ത് മണിമുതല്‍ ഒരു മണിവരെയുമാകും റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തപ്പെടുക. റീട്ടെയ്ല്‍ സെയില്‍സ് പ്രഫഷണല്‍സ്, എയര്‍ പോര്‍ട്ട് സേര്‍ച്ച് യൂണീറ്റ് ഓഫീസേഴ്‌സ്, ക്ലീനിംഗ് ടീം മെമ്പേഴ്‌സ്, ടെക്‌നീഷ്യന്‍സ്, തുടങ്ങിയ നിരവധി ഒഴിവുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം രീതിയില്‍ ചെയ്യാന്‍ കഴിയുന്ന ജോലികളും നിലവിലുണ്ട്. 20 , 30 , 40 മണിക്കൂറുകള്‍ ആഴ്ചയില്‍ ജോലി ചെയ്യാവുന്ന വിവിധ രീതികളിലുള്ള കോണ്‍ട്രാക്ടുകളും ലഭ്യമാണ്. Share This…

Share This News
Read More

ചെറുകിട – ഇടത്തരം സംരഭങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജില്‍ ഇളവ് പ്രഖ്യാപിച്ച് ഇലക്ട്രിക് അയര്‍ലണ്ട്

വൈദ്യുതി ചാര്‍ജില്‍ ഇളവ് പ്രഖ്യാപിച്ച് ഇലക്ട്രിക് അയര്‍ലണ്ട് . ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇളവ്. നിലവിലെ ചാര്‍ജിന്റെ പത്തു ശതമാന വരെ കുറവ് വരുമെന്നാണ് കരുതുന്നത്. അടുത്ത മാസം മുതലാണ് കുറവ് നിലവില്‍ വരുന്നത്. ഗ്യാസിന്റെ വിലയില്‍ ഏകദേശം 15 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക ഉപഭേക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ കുറവ് നല്‍കുന്നത് വിലവിലെ സാഹചര്യത്തില്‍ പ്രായോഗിമല്ലെന്നാണ് കമ്പനിയുടെ നിലപാട്. വൈദ്യുതിയുടെ മൊത്തവിലയില്‍ സംഭവിച്ചിരിക്കുന്ന കുറവാണ് ഇപ്പോള്‍ ബിസിനസ് കസ്റ്റമേഴ്‌സിന് ഇളവ് നല്‍കാന്‍ കാരണമെന്നും കമ്പനി പറയുന്നു. എന്നാല്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കി സംരഭങ്ങള്‍ക്ക് കുറവ് നല്‍കുന്നതിനെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുമുയരുന്നുണ്ട്. Share This News

Share This News
Read More

ടിക് ടോക്കിനെതിരെ നടപടിയുമായി കാനഡയും

യൂറോപ്യന്‍ യൂണിയന് പിന്നാലെ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക് ടോക്കിനെതിരെ നടപടിയുമായി കാനഡയും. സര്‍ക്കാരിന്റെ എല്ലാ ഉപകരണങ്ങളില്‍ നിന്നും ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ തങ്ങളുടെ എല്ലാ ജീവനക്കാരോടും ടിക് ടോക്ക് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദോശം നല്‍കിയിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ജീവനക്കാരുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നും ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആഗോള തലത്തില്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ടിക് ടോക്കിന് കനത്ത തിരിച്ചടിയാണ്. ടിക് ടോക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഉപകരണങ്ങളില്‍ വിവരങ്ങള്‍ സുരക്ഷിതമല്ല എന്ന കണ്ടെത്തലാണ് ഇത്തരം നടപടികള്‍ക്ക് കാരണം. Share This News

Share This News
Read More

അയര്‍ലണ്ടിന് പുതിയ വത്തിക്കാന്‍ പ്രതിനിധിയെ നിയമിച്ചു

അയര്‍ലണ്ടിലെ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ ഷോയായി ആര്‍ച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടമേയറെ നിയമിച്ചു. ഫ്രാന്‍സീസ് മാര്‍പാപ്പയാണ് പുതിയ നിയമനം നടത്തിയത്. മാര്‍പാപ്പയുടെ ഔദ്യോഗിക നയതന്ത്ര പ്രതിനിധി കൂടിയാണ് അപ്പസ്‌തോലിത് ന്യൂണ്‍ഷോ. അര്‍ജന്റീന സ്വദേശിയായ അദ്ദേഹം 1956 ല്‍ ബ്യൂണസ് ഐറിസിലാണ് ജനിച്ചത്. 1985 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ്ര്രബസീല്‍, തായ്‌ലന്‍ഡ്, കൊളംബിയ, കോംഗോ അടക്കം നിരവധി രാജ്യങ്ങളില്‍ അദ്ദേഹം വത്തിക്കാന്‍ പ്രതിനിധിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കാനോന്‍ നിയമത്തില്‍ പിഎച്ചഡി നേടിയിട്ടുള്ള ആളാണ് ആര്‍ച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടമേയര്‍. Share This News

Share This News
Read More

ഡബ്ലന്‍ എയര്‍ പോര്‍ട്ടില്‍ എയര്‍ ക്രാഫ്റ്റ് ക്ലിനേഴ്‌സിനെ നിയമിക്കുന്നു

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് എയര്‍ക്രാഫ്റ്റ് ക്ലീനേഴ്‌സിനെ ആവശ്യമുണ്ട്. പ്രമുഖ വിമാന സര്‍വ്വീസ് കമ്പനിയായ Aer Lingus ആണ് ക്ലിനേഴ്‌സിനെ നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വാര്‍ഷിക ശമ്പളം 33000 യൂറോ വരെ ലഭിക്കുന്നതാണ്. ഫുള്‍ ടൈം, പാര്‍ട്ട് ടൈം വ്യവസ്ഥകളില്‍ നിശ്ചിത പീരിഡിലേയ്ക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയിലാണ് നിയമനം. . മണിക്കൂറിന് 15.81 യൂറോയാണ് ശമ്പളം. കമ്പനി തന്നെ ട്രെയിനിംഗ് പ്രൊവൈഡ് ചെയ്യുന്നതാണ്. കമ്പനിയുടെ എയര്‍ക്രാഫ്റ്റുകള്‍ ക്ലീന്‍ ചെയ്യുക എന്നതാണ് പ്രധാന ജോലി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യൂറോപ്പ് , നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കില്‍ ട്രാവല്‍ ചെയ്യാനുള്ള അവസരമടക്കം നിരവധി ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക… https://www.dublinlive.ie/news/dublin-news/dublin-airport-jobs-aer-lingus-26334579 Share This News

Share This News
Read More

നിരവധി തൊഴിലവസരങ്ങളുമായി ഡബ്ലിന്‍ എയര്‍ പോര്‍ട്ട്

നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് ഡബ്ലിന്‍ എയര്‍ പോര്‍ട്ട്. പാര്‍ട്ട് ടൈം , ഫുള്‍ ടൈം ജോലികളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളും ആണ് വാഗ്ദാനം ചെയ്യുന്നത്. താഴെ പറയുന്ന ഒഴിുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് സെക്യൂരിറ്റി സീസണല്‍ വര്‍ക്കേഴ്‌സ് എയര്‍ പോര്‍ട്ട് ഡെലിവറി ടീം മെമ്പര്‍ എയര്‍ പോര്‍ട്ട് ക്ലീനിംഗ് ടീം മെമ്പര്‍ ഐടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ വര്‍ക്ക് ഇന്‍സ്‌പെക്ടര്‍(മെക്കാനിക്കല്‍) അസ്സറ്റ് മാനേജ്‌മെന്റ് പ്ലാനര്‍ കൊമേഴ്‌സ്യല്‍ പ്രൊജക്ട് മാനേജര്‍ റയാനെയര്‍ ബാഗേജ് ഹാന്‍ഡ്‌ലര്‍ ട്രോളി ഡ്രൈവര്‍ എന്നീ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ നിയമനം നടക്കുന്നത്. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കുമായി് താഴെ പറുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.daa.ie/careers/job-vacancies/ Share This News

Share This News
Read More