ബാങ്ക് ഓഫ് അയര്‍ലണ്ട് 100 പേരെ നിയമിക്കുന്നു

ബാങ്ക് ഓഫ് അയര്‍ലണ്ട് പുതുതായി 100 പേരെ നിയമിക്കുന്നു. ടെക്‌നോളജി സെക്ടറിലാണ് ഒഴിവുകള്‍. ഡബ്ലിനിലാണ് നിയമനം. Cloud Platform Engineers, Cybersecurity experts, Data Infrastructure engineers, specialised Project Managers and Business Analysst എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം. വര്‍ക്ക് ഫ്രം ഹോമായോ , ബാങ്കിന്റെ കേന്ദ്ര ഓഫീസിലോ അല്ലെങ്കില്‍ നിലവിലുള്ള 13 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലോ ഇരുന്ന് ഇവര്‍ക്ക് വര്‍ക്ക് ചെയ്യാവുന്നതാണ്. ടെക്‌നോളജി മേഖലയില്‍ ജോലി നഷ്ടം സംഭവിക്കുമ്പോള്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് നടത്താനൊരുങ്ങുന്ന നിയമനങ്ങളെ സര്‍ക്കാരും സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://careers.bankofireland.com/cyber-careers-at-bank-of-ireland

Read More

ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കാന്‍ യൂറോപ്പ് ; എവിടെ ഡ്രൈവിംഗ് വീഴ്ച വരുത്തിയാലും പിടിവീഴും

ഡ്രൈവിംഗ് ലൈസന്‍സ് രംഗത്ത് നിര്‍ണ്ണായക മാറ്റത്തിനൊരുങ്ങി യൂറോപ്പ്. യൂറോപ്പിലാകമാനം ഏകീകൃത ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ടുവരാനാണ് നീക്കം. ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം അറസ്റ്റിലാവുകയോ വിചാരണ നേരിടുകയോ ചെയ്യാതെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് മുങ്ങുന്നവരെ പിടികൂടുകയാണ് പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ രീതിയിലേയ്ക്ക് വരുന്നതോടെ എവിടെ കുറ്റകൃത്യം നടത്തിയാലും അത് യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതുവായ ഒരു പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തും. എല്ലാ രാജ്യങ്ങളിലേയും അധികൃതര്‍ക്ക് ഒരാളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിക്കുമ്പോള്‍ ഈ വിവരം ലഭിക്കും. അപകടം അല്ലെങ്കില്‍ മോശമായ ഡ്രൈവിംഗിന് കേസുള്ളതിനാല്‍ മുങ്ങിയ ആളാണെങ്കില്‍ ഇത് വ്യക്തമായി ഇതില്‍ നിന്ന് അറിയാന്‍ സാധിക്കും. ലൈസന്‍സ് ഡിജിറ്റലാകുന്നതോടെ ലൈസന്‍സ് കാര്‍ഡ് രൂപത്തില്‍ കൈയിലെത്താന്‍ കാത്തിരിക്കേണ്ട കാര്യമില്ല. ഇത് മൊബൈലില്‍ ലഭിക്കും. ഇത് ഒര്‍ജിനലാണോ എന്ന് ഏത് യൂറോപ്യന്‍ രാജ്യങ്ങളിലേയും അധികൃതര്‍ക്ക് പരിശോധിക്കാനും സാധിക്കും. യൂറോപ്യന്‍ കമ്മീഷനിലാണ് ഇപ്പോള്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്.…

Read More