150 പേര്ക്ക് തൊഴില് നല്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പെറ്റ് ഫുഡ് നിര്മ്മാണ കമ്പനിയായ IRISH DOG FOODS. ഇരുപത് മില്ല്യണ് യൂറോയാണ് കമ്പനി പുതുതായി നിക്ഷേപിക്കുന്നത്. പുതിയ നിര്മ്മാണ ശാല , ഹെഡ് ക്വാര്ട്ടേഴ്സ് എന്നിവയ്ക്കായാണ് പണം മുടക്കുന്നത്.
കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതില് ഓപ്പറേഷണല് മേഖലയിലെ അമ്പത് ഒഴിവുകള് ഉടന് തന്നെ നികത്തുന്നതിനുള്ള നടപടികള് ആരംഭിക്കും. ബിസിനസ്സ് ഡെവലപ്പ്മെന്റ്, മാര്ക്കറ്റിംഗ്, ഫിനാന്സ്, മാനേജ്മെന്റ് മേഖലകളിലായിരിക്കും തുടര്ന്നുള്ള ഒഴിവുകള് വരുന്നത്.
40 ഓളം രാജ്യങ്ങളിലേയ്ക്കാണ് കമ്പനി ഇപ്പോള് കയറ്റുമതി നടത്തുന്നത്. യുകെയിലെ അടക്കം വന്കിട റീട്ടെയ്ലേഴ്സിനും വിതരണം നടത്തുന്നുണ്ട്.