അയര്ലണ്ടില് 85 തൊഴിലവസരങ്ങളുമായി മെഡിക്കല് ടെക്നോനോളജി കമ്പനിയായ BD. ബ്ലാക്ക് റോക്കിലാണ് നാല് മില്ല്യണ് യൂറോയുടെ പുതിയ നിക്ഷേപം നടത്താന് കമ്പനി ഉദ്ദേശിക്കുന്നത്. Enniscorthy, Co Wexford എന്നിവിടങ്ങളിലെ നിര്മ്മാണ യൂണിറ്റുകള് വികസിപ്പിക്കുന്നതിനായി 30 മില്ല്യണ് യൂറോയാണ് കമ്പനി നിക്ഷേപിക്കുന്നത്.
വിവധ മേഖലകളിലയാണ് 85 പേര്ക്ക് തൊഴില് നല്കുക. ബ്ലാക്ക് റോക്കിലാവും 35 പേര്ക്ക് തൊഴില് നല്കുക. 1964 ല് പ്രവര്ത്തനമാരംഭിച്ച കമ്പനിയില് നിലവില് 1100 പേരാണ് ജോലി ചെയ്യുന്നത്. ഒഴിവുകള് സംബന്ധിച്ച കൂടുതല് വിവരങ്ങള് കമ്പനിയുടെ വെബ്സൈറ്റില് ഉടന് തന്നെ പ്രസിദ്ധീകരിക്കും
ശരീരത്തിലേയ്ക്ക് മരുന്നുകള് കുത്തിവെയ്ക്കുന്ന ഉപകരണത്തിന്റെ നിര്മ്മാണവും വിതരണവും ആണ് കമ്പനി ഉദ്ദേശിക്കുന്നത്.