ഏഴ് ദിവസത്തിനിടെ കോവിഡ് മരണം 43

രാജ്യത്ത് കഴിഞ്ഞ ഏഴുദിവസത്തിനിടെ നടന്ന 43 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇതോടെ കോവിഡ് രോഗവ്യാപനം ആരംഭിച്ചത് മുതല്‍ ഇതുവരെ 5,155 പേരാണ് മരിച്ചത്. ഈ 43 മരണങ്ങള്‍ ഏഴ് ദിവസത്തിന് മുമ്പ് സംഭവിച്ചതുമാകാമെന്നും ആളുകള്‍ക്ക് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ ഈ ദിവസങ്ങളിലെ കണക്കില്‍ വന്നതാകാമെന്ന സൂചനയും ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,545 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 335 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 56 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണമനുസരിച്ച് രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്  അഞ്ച് ദിവസത്തെ ശരാശരി കേസുകള്‍ ഇപ്പോള്‍ 1,407 ആണ്.

Read More

പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നതിനിടെ അത്യാവശ്യ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ. വൃദ്ധസദനങ്ങളില്‍ ദീര്‍ഘനാളായി കഴിയുന്ന 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒപ്പം രാജ്യത്ത് 80 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ശുപാര്‍ശ. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത്. ഡെല്‍റ്റാ വകഭേദത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇത് സഹായം ആകുമെന്നും കോവിഡ് ബാധിച്ചാല്‍ തന്നെ ഗുരുതര രോഗങ്ങളിലേയ്ക്ക് പോകാതിരിക്കാന്‍ സഹായിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഒപ്പം മരണ നിരക്ക് കുറയാനും ഇത് കാരണമാകും. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ വരും ദിവസം കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന സൂചന ആരോഗ്യ മന്ത്രി…

Read More