രാജ്യത്ത് ലീവിംഗ് സര്ട്ടിഫിക്കറ്റ് എക്സാമുകള്ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്നു മുതല് ജൂണ് 27 വരെയാണ് പരീക്ഷകള് നടക്കുന്നത്. ലീവിംഗ് സര്ട്ടിഫിക്കറ്റ് എക്സാമിന് മാത്രം 63000 പേരാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ജൂണിയര് സൈക്കിള് പേപ്പേഴ്സിന് മാത്രം 71000 ത്തിലധികം കുട്ടികള് പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്ദ്ധനവാണ് കുട്ടികളുടെ എണ്ണത്തില് ഉള്ളത്. ഇത് റെക്കോര്ഡ് നമ്പരാണ്. രാജ്യത്ത് എണ്ണൂറിലധികം കേന്ദ്രങ്ങളിലാണ് പരീക്ഷകള് നടക്കുന്നത്. ആദ്യ ദിവസമായ ഇന്ന് പരീക്ഷ തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് കുട്ടികള് പരീക്ഷാ കേന്ദ്രങ്ങളില് എത്തണമെന്നാണ് നിര്ദ്ദേശം.
വരും ദിവസങ്ങളില് 15 മിനിറ്റ് നേരത്തെയെത്തണം. ആദ്യ വിഷയം ഇംഗ്ലീഷാണ്. ഇത്തവണ തടസ്സങ്ങളിലാതെ വളരെ വേഗം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് തന്നെ ഫലപ്രഖ്യാപനം നടത്താമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെയും പ്രതീക്ഷ.