അയർലണ്ടിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്കായി QQI Level 5 കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

അയർലണ്ടിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി പാർട്ട് ടൈം ജോലി ചെയ്യാൻ ആവശ്യമായ QQI കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു.

അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി ജോലി ചെയാൻ QQI Level 5-ൽ ഉള്ള രണ്ടു മോഡലുകൾ എങ്കിലും പാസ്സ് ആയിരിക്കണം. അയർലണ്ടിൽ സ്റ്റുഡന്റ്‌ വിസയിലുള്ള മലയാളികളടക്കമുള്ള പലരും ഒരു ഫ്ലെക്സിബിൾ പാർട്ട് ടൈം ജോലിക്കായി കഷ്ടപ്പെടുന്നവരാണ്. ഇവർക്കായി QQI Level 5 Care Skills (5N2770), Care of the Older Person (5N2706) എന്നീ മൊഡ്യൂളുകൾ മെയ് 25ന് ആരംഭിക്കുന്നു.

8 ആഴ്ച നീളുന്ന ഈ കോഴ്സ് മെയ് 25 മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.00 മുതൽ 12.00 വരെ ZOOM-ൽ ലൈവ് ക്ലാസ്സ് ആയി അറ്റൻഡ് ചെയ്യാം. കൂടാതെ ഡബ്ലിനിലെ ട്രെയിനിങ് സെന്ററിൽ വച്ച് ഒരു ഫുൾ ഡേ പ്രാക്ടിക്കൽ ട്രെയിനിങ്ങും ഇതിന്റെ ഭാഗമാണ്. Care Skills, Care of the Older Person എന്നീ രണ്ടു മൊഡ്യൂളുകളും വൺ ഡേ പ്രാക്ടിക്കൽ ട്രെയിനിങ്, സെർറ്റിഫിക്കേഷൻ എന്നിവയടക്കം €495 യൂറോ ആണ് ഫീസ്. രണ്ട് ഗഡുക്കളായി ഫീസ് അടയ്ക്കാനും സാധിക്കും. അഡ്മിഷൻ സമയത്ത് €250 യൂറോയും. ബാക്കി തുക കോഴ്സ് തുടങ്ങി ഒരു മാസത്തിനകവും അടച്ചാൽ മതിയാവും.

അയർലണ്ടിൽ ഹോം കെയർ, നഴ്സിംഗ് ഹോം, ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് (കെയറർ) ആയി ജോലി ചെയ്യാൻ ഈ കോഴ്സ് നിർബന്ധമാണ്.

അയർലണ്ടിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതമായ B&B Nursing Ltd ആണ് ഈ കോഴ്സ് പ്രൊവൈഡ് ചെയ്യുന്നത്. കഴിഞ്ഞ 21 വർഷമായി അയർലണ്ടിലെ ഹെൽത്ത് കെയർ ട്രെയിനിങ്ങിൽ പ്രഗത്ഭരായ ഐറിഷ് കമ്പനിയായ B&B Nursing Ltd-ൽ നിന്ന് ആയിരക്കണക്കിന് മലയാളികളടക്കമുള്ളവർ കോഴ്സ് പൂർത്തിയാക്കി ജോലിയിൽ തുടരുന്നു.

കൂടുതൽ വിവരങ്ങൾക്ക് 0892472700 എന്ന നമ്പറിൽ WhatsApp-ൽ ബന്ധപ്പെടാവുന്നതാണ്.

വെബ്സൈറ്റ്: www.bandbnursing.ie

 

 

Share This News

Related posts