ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത്  ‘അഭിഷേകാഗ്നി’ ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തിൽ  ഒരുക്കുന്ന ത്രിദിന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി ‘ മെയ്‌ 30,31ജൂൺ 1 തീയതികളിൽ [ശനി, ഞായർ, തിങ്കൾ(Bank Holiday)] ദിവസങ്ങളിൽ നടത്തപ്പെടുന്നു. കൗണ്ടി Louth ലെ Termonfeckin ലുള്ള St. Fechin’s GAA ഹാളിൽ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ സ്ഥാപിച്ച Preachers of Divine Mercy Monastery യിലെ വൈദികനുമായ ബഹുമാനപെട്ട സാംസൺ ക്രിസ്റ്റി PDM അച്ചനാണ്. രാവിലെ 10 ന് ആരംഭിച്ച് വൈകുന്നേരം 5  മണിക്ക് അവസാനിക്കുന്ന രീതിയിൽ ആണ് മൂന്നു ദിവസത്തെ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം നടന്ന ആദ്യ കൺവെൻഷനിൽ പങ്കെടുത്ത അനേകം പേർക്ക് വലിയ വിടുതലുകളും മാനസാന്തരങ്ങളും രോഗസൗഖ്യങ്ങളും സംഭവിച്ചതായി സാക്ഷ്യപ്പെടുത്തിയിരുന്നു.…

Read More