അയര്‍ലണ്ട് മോഹവുമായി കാത്തിരിക്കുന്ന നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം. അയര്‍ലണ്ട് സര്‍ക്കാരിന് കീഴില്‍ നിരവധി ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള 11 ഹോസ്പിറ്റലുകളില്‍ 13 വിത്യസ്ത വിഭാഗങ്ങളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും ഡിസിഷന്‍ ലെറ്റര്‍ കൈവശമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഗ്യാപ്പ് ഇല്ലാതെ പ്രവൃത്തി വരിചയവും ആവശ്യമാണ്.
ഒക്ടോബർ മാസം മുതൽ ഇന്റർവ്യൂ ആരംഭിക്കുന്നതാണ്.
ക്രിസ്മസ് വരെ എല്ലാ ആഴ്ചകളിലും സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് permanent@servisource.ie എന്ന മെയില്‍ ഐഡിയിലേയ്ക്ക് ബയോഡേറ്റ. IELTS/OET സര്‍ട്ടിഫിക്കറ്റ്, ഡിസിഷന്‍ ലെറ്റര്‍ തുടങ്ങിയവ അയയ്‌ക്കേണ്ടതാണ്.