ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് കൂടുതല് പ്രചാരത്തിലായാല് തൊഴിലുകള് കുറയുമെന്ന ആശങ്ക ലോകമെമ്പാടും ഉണ്ട്. എന്നാല് അയര്ലണ്ടിലെ തൊഴില് മേഖലയില് ജീവനക്കാര് തന്നെ എഐ ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
അയര്ലണ്ടിലെ ജീവനക്കാരില് അഞ്ചില് ഒന്ന് ആളുകളും ഇപ്പോള് തന്നെ തങ്ങളുടെ ജോലികള്ക്ക് എഐ ടൂളുകള് ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്ത്തകള്. മൈക്രോ സോഫ്റ്റ് അയര്ലണ്ടിന്റെ വര്ക്ക് ഇന്ഡക്സ് സൂചിപ്പിക്കുന്നതനുസരിച്ച് ഇപ്പോള് എഐ ടൂള്സ് ഉപയോഗിക്കാത്ത ജീവനക്കാരും ഭാവിയില് ഇത് ഉപയോഗിക്കാന് ആഗ്രഹിക്കുന്നവരാണ്.
അയര്ലണ്ടില് ജോലി മാറുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വര്ഷം വര്ദ്ധനവുണ്ടായിട്ടുണ്ട്. വര്ക്ക് ലൈഫ് ബാലന്സ് മുന്നോട്ട് കൊണ്ടുപോകാന് കഴിയാത്തതും ലീഡര്ഷിപ്പിലുള്ള വിശ്വാസക്കുറവും തൊഴിലിടങ്ങളിലെ വെല്ലുവിളികളുമാണ് കൂടുതല് ആളുകളേയും ജോലി മാറാന് പ്രേരിപ്പിക്കുപന്നത്.