പ്രമുഖ മണി ട്രാന്‍സ്ഫര്‍ ആപ്പായ റെവല്ല്യൂട്ട് ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു. ജോയിന്റ് അക്കൗണ്ട് സൗകര്യമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. റെവല്ല്യൂട്ട് ആപ്പില്‍ ഇനി ഉപഭോക്താക്കള്‍ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. ഇങ്ങനെ ജോയിന്റ് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സുഹൃത്തുക്കളോ , കുടുംബാംഗങ്ങളോ അല്ലെങ്കില്‍ ബിസിനസ്സ് പങ്കാളികളോ ആകാം. പോയ്മെന്റ് സംബന്ധിച്ച ആശയവിനിമയത്തിനായി ഗ്രൂപ്പ് ചാറ്റ് സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവുന്നില്ലെന്നത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഐറീഷ് ഉപഭോക്താക്കള്‍ക്ക് ഐറീഷ് IBAN സംവിധാനം കൊണ്ടുവന്നത്. ബിസിനസ് വിപുലീകരിക്കുക കൂടുതല്‍ ആളുകളെ റെവല്ല്യൂട്ട് ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നത്. Share This News
ചൈല്‍ഡ് ബെനഫിറ്റ് ബോണസ് ലഭിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു
സര്‍ക്കാരിന്റെ സ്പ്രിംഗ് കോസ്റ്റ് ഓഫ് ലീവിംഗ് പാക്കേജിന്റെ ഭാഗമായുള്ള സ്പ്രിംഗ് ചൈല്‍ഡ് ബെനഫിറ്റ് ബോണസായ 100 യൂറോ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. ജൂണ്‍ ആറോട് കൂടി ഈ ആനുകൂല്ല്യം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ ബോണസായ 200 യൂറോയും രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ആരംഭിക്കും. ഏപ്രില്‍ 24 മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം ബാക്ക് ടു സ്കൂള്‍ പേയ്മെന്റും ജൂണ്‍ മാസത്തോടെ അര്ഹതപ്പെട്ടവര്കക്ക് ലഭിക്കും. Share This News
45 പുതിയ ഡ്രൈംവിംഗ് ടെസ്റ്റേഴ്സിനെ റിക്രൂട്ട് ചെയ്യുന്നു
രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് കാലതാമസമുണ്ടാകുന്നു എന്ന പരാതി പരിഹരിക്കുന്നതിനായി പുതിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുതായി 75 ഡ്രൈവര്‍ ടെസ്റ്റേഴ്സിനെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്കി. ഈ നിയമനങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ പുതുതായി നിയമിക്കപ്പെടുന്ന ഡ്രവര്‍ ടെസ്റ്റേഴ്സിന്റെ എണ്ണം 200 ആയി ഉയരും. നേരത്തെ സര്‍ക്കാര്‍ അനുവദിച്ച 30 ടെസ്റ്റേഴ്സ് ഉള്‍പ്പെടെയാണ് ഇത്. ഇവരെ കഴിഞ്ഞമാസം മുതല്‍ വിന്യസിച്ച് തുടങ്ങി. പുതിയ ടെസ്റ്റേഴ്സിനെ ഓപ്പണ്‍ ക്യാമ്പയിന് വഴിയാണ് നിയമിക്കുക.. നിയമന നടപടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. പുതുതായി നിയമിക്കപ്പെടുന്നവരെ പരിശീലനത്തിന് ശേഷം ഒക്ടോബറോടെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് അധികൃതര്‍ കരുതുന്നത്. പുതിയ ടെസ്റ്റേഴിന്റെ നിയമനം പൂര്‍ത്തിയാകുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ കാലതാമസം കുറയുമെന്നാണ് കരുതുന്നത്. നിയമനം ആഗ്രഹിക്കുന്നവര്‍ക്കും ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടാവുന്നതാണ്. എന്‍സിടി മെക്കാനിക്ക്സിനെ നിയമിക്കുന്ന കാര്യത്തില്‍ ഇപ്പോഴും പ്രായോഗിക ബുദ്ധിമുട്ട് നിലനില്‍ക്കുകയാണ്. ഈ തസ്തികയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്…
എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ തിരക്കൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് എച്ച്എസ്ഇ
രാജ്യത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന ആവശ്യവുമായി എച്ച്എസ്ഇ. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ തിരക്കേറുന്നത് മൂലം ആവശ്യക്കാര്‍ക്ക് ചികിത്സ ലഭിക്കാന്‍ ഏറെ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇയുടെ ഇടപെടല്‍. എമര്‍ജന്‍സി ഡിപ്പാര്ട്ട്മെന്റുകളിലെത്തുന്ന രോഗികള്‍ മറ്റെല്ലാവഴികളും തേടിയശേഷമായിരിക്കണം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിനെ സമീപിക്കേണ്ടതെന്ന് എച്ച്എസ്ഇ നിര്‍ദ്ദേശിച്ചു. ഉദാഹരണത്തിന് തങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ എന്താണോ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിനെ ആദ്യം സമീപിക്കണമെന്നും ഇങ്ങനെ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിനെ സമീപിക്കണമെന്നും എച്ചഎസ്ഇ പറയുന്നു. എത്തുന്ന ആളുകളെ ഏത് വിഭാഗത്തിലേയ്ക്ക് വിടണമെന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും എച്ച്എസ്ഇ പറയുന്നു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവരെ വീടുകളിലേയ്ക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ആശുപത്രികളിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലും തിരക്ക് ഏറെ വര്‍ദ്ധിക്കുകയും ജീവന് ഭീഷണിയുള്ള അവസ്ഥകളില്‍ കൂടി കടന്നുപോകുന്ന ആളുകള്‍ക്ക് പോലും ചികിത്സ വൈകുകയും…
Revolut ആപ്പ് ഉപയോഗിക്കുന്നവര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം
പ്രമുഖ മണിട്രാന്‍സ്ഫര്‍ ആപ്പായ റെവലൂട്ട് ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി കമ്പനി. അക്കൗണ്ടുകളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ട് വിവരങ്ങളും മറ്റ് കാര്യങ്ങളും എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്നുമാണ് ആവശ്യം. കമ്പനി അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് ഐറീഷ് ഐബാന് നല്‍കുന്നതിന്റെ ഭാഗമായാണ് അപ്ഡേഷന്. ഇതുവരെ ലിത്വാനിയന്‍ ഐബാനായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത് അയര്‍ലണ്ടില്‍ നിരവധിയാളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഐറീഷ് ഐബാന് നമ്പര്‍ ലഭിക്കുന്നതിനാല്‍ ഇനി ഈ ആപ്പ് വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാകും. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിരവധി ഒഴിവുകള്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒഴിവുകള്‍. വിവധ തസ്തികകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. വിവിധ സീസണല്‍ ജോലികള്‍, സെക്യൂരിറ്റി, എയര്‍പോര്‍ട്ട് ഡെലിവറി ടീം മെമ്പര്‍, ക്ലീനിംഗ് ടീം മെമ്പര്‍, എന്നിവ അടക്കം നിരവധി ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ആഴ്ചയില്‍ 30 മണിക്കൂര്‍ മുതല്‍ മുതല്‍ 40 മണിക്കൂര്‍ വരെയുള്ള കോണ്‍ട്രാക്ടുകളും ആഴ്ചാവസാനങ്ങളില്‍ മാത്രമായി 20 മണിക്കൂറിന്റെ കോണ്‍ട്രാക്ടുകളും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും ഉയര്‍ന്ന ശമ്പളവുമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. https://www.daa.ie/careers/job-vacancies/ Share This News
തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകാന്‍ കരിയര്‍ എക്സിബിഷന്
അയര്‍ലണ്ടിലെ പ്രമുഖ റിക്രൂട്ട്മെന്റ് കണ്‍സല്‍ട്ടന്‍സിയായ recruitment.ie കരിയര്‍ എക്സിബിഷന് സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകുന്ന നിരവധി പ്രോഗ്രാമുകളാണ് എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 22 ന് Corke Park ലെ Hogan Suite ലാണ് കരിയര്‍ എക്സിബിഷന് നടക്കുന്നത്. രാവിലെ 10 മണിമുതലാണ് നടപടി വെകുന്നേരം 4 മണിക്ക് അവസാനിക്കും. ഇന്റര്‍വ്യൂ സ്കില്‍സ് , സി.വി. സ്കില്‍സ് എന്നിവയില്‍ പ്രത്യേക പരിശനം നല്‍കുകയും ജോലി അന്വേഷിക്കുന്നതിനായി സോഷ്യല്‍ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ചും കരിയര്‍ ക്ലിനിക്കല്‍ പരിശീലനം നല്‍കും. തൊഴില്‍ ദാതാക്കളുമായി നേരിട്ട് കാണാനുള്ള സൗകര്യവും കരിയര്‍ എക്സിബിഷനില്‍ ഉണ്ടായിരിക്കും.. സൗജന്യപ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി………. ഇവിടെ ക്ലിക്ക് ചെയ്യുക.…………….. Share This News
ഗാര്‍ഡയുടെ പേരില്‍ ഇ-മെയില്‍ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് ഗാര്‍ഡ
ഇ-മെയില്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഡയുടെ പേരില്‍ തന്നെ നിരവധി തട്ടിപ്പുകള്‍ നടന്ന സാഹചര്യത്തിലാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗാര്ഡയുടേതെന്ന് തോന്നിക്കുന്ന ഇമെയിലുകളാണ് വരുന്നത്. കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് നടപടികള്‍ ഒഴിവാക്കാന്‍ പണം പിഴയായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മെയില്‍ വരുന്നത്. പലരും ഇതില്‍പ്പെട്ട് പണം നല്‍കുന്നതായി ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു വ്യക്തിക്ക് വന്ന മെയിലില്‍ അദ്ദേഹത്തിനെതിരെ ലൈംഗീക ആരോപണ കേസ് ഉണ്ടെന്നും പ്രോസിക്യൂഷന് നടപടികള്‍ ഒഴിവാക്കാന്‍ 5879 യൂറോ പിഴയടയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ്. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.garda.ie/en/about-us/organised-serious-crime/garda-national-economic-crime-bureau/ Share This News
ഗാല്‍വേ Xerotech ല്‍ 100 ഒഴിവുകള്‍
പ്രമുഖ ബാറ്ററി ടെക്നോളജി കമ്പനിയായ Xerotech ല്‍ ഒഴിവുകള്‍. ഗാല്‍വേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Xerotech. തങ്ങളുടെ ഉത്പന്നത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിസിനസ് വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി അധികമായി 100 പേരെ നിയമിക്കുന്നത്. ഏവിയേഷന്‍ വെഹിക്കിള്‍ , മൈനിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ബാറ്ററി സൊലൂഷന് നല്‍കുകയെന്നതാണ് കമ്പനിയുടെ സേവനം. എഞ്ചിനിയറിംഗ്, പ്രൊഡക്ഷന്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് , റിസേര്‍ച്ച് ആന്‍ഡ് ഡവലെപ്പ്മെന്റ് , എന്നി ഡിപ്പാര്‍ട്ട്മെന്റുകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഒരു വര്‍ഷം കൊണ്ടാണ് 100 ഒഴിവുകള്‍ നികത്തുന്നത്. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും. കമ്പനി ഇക്കഴിഞ്ഞ മാസങ്ങളിലായി 50 പേരെ പുതുതായി നിയമിച്ചിരുന്നു. ഇത് കൂടാതെയാണ് 100 പേരെ ഇനിയും നിയമിക്കുന്നത്. നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…………… https://xerotech.bamboohr.com/careers Share This News
ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നത് മാസങ്ങള്‍
അയര്‍ലണ്ടില്‍ ഇപ്പോഴും ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി അപേക്ഷ നല്കിയ ശേഷം ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങള്‍. NCT കള്‍ക്കും വിലയ കാലതാമസമാണ് നേരിടുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നത് ശരാശരി 20 ആഴ്ചയാണ്. NCT പരിശോധനകള്‍ക്കായി ഒരു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ട്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇന്‍വിറ്റേഷനുകള്‍ക്കായി കാത്തിരിക്കേണ്ടത് ഏഴ് ആഴ്ചകളായിന്ന സ്ഥാനത്താണ് ഇപ്പോള്‍ 20 ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ടി വരുന്നത്. നിലവില്‍ 58946 അപേക്ഷകരാണ് രാജ്യത്ത ഡ്രൈവിംഗ് ടെസ്റ്റിനായ കാത്തിരിക്കുന്നത്. അടുത്ത നാലാഴ്ചയ്ക്കകം ടെസ്റ്റ് നടത്തുന്നത് 14976 പേര്‍ക്കാണ്. NCT പരിശോധനകളുടെ പേരില്‍ കരാര്‍ കമ്പനിയായ Applsu നെ കഴിഞ്ഞ ദിവസം മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. NCT പരിശോധനകള്‍ക്കായി കൂടുതല്‍ ടെസ്റ്റര്മാര്ക്കായുള്ള റിക്രൂട്ട്മെന്റ് ഉടന്‍ നടക്കും. Share…