നീനാ:(കൗണ്ടി ടിപ്പററി) : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈസ്റ്റർ,വിഷു,ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു. നീനാ കൈരളി പ്രസിഡന്റ് ജെയ്സൺ ജോസഫ് സ്വാഗതം ആശംസിച്ചു.തുടർന്ന് നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികൻ ഫാ.റെക്സൻ ചുള്ളിക്കലും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി. ഈസ്റ്ററും വിഷുവും ഈദും ഒരേ വേദിയിൽ ഒരുമിച്ച് ആഘോഷിച്ചപ്പോൾ, മൂന്ന് ആഘോഷങ്ങളെയും പ്രതിനിധീകരിച്ച് മൂന്ന് കുടുംബങ്ങൾ തനതായ വേഷവിധാനങ്ങളോടെ സ്റ്റേജിൽ എത്തിയത് മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ കാഴ്ചയായി. വിവിധ സംസ്കാരങ്ങൾ ഒന്നായി ചേർന്ന ആ നിമിഷം ഐക്യം വിളിച്ചോതുന്നതായിരുന്നു. തുടർന്നു നിരവധി സ്കിറ്റുകൾ,കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ,നൃത്ത പരിപാടികൾ ,സംഗീതാലാപം തുടങ്ങി കാണികളെ ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങളുടെ പവിത്രതയിലേയ്ക്കും,ചിന്തകളിലേയ്ക്കും കൂട്ടികൊണ്ട്…
Read More