ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം

ഒരു ദിവസം ഒരാള്‍ക്ക് വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവുമായി ട്വിറ്റര്‍. വേരിഫൈഡ് ആയിട്ടുള്ള അക്കൗണ്ടുകള്‍ക്ക് തുടക്കത്തില്‍ ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകള്‍ ആറായിരം ആയിരിക്കും. നാളുകളായുള്ള അണ്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകള്‍ 600 ആണ്.

എന്നാല്‍ പുതിയ അണ്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പരമാവധി വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം 300 ആണ്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ദിവസേന 1000 പോസ്റ്റുകളും പുതിയ അണ്‍വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് 500 ട്വീറ്റുകളും ദിവസേന വായിക്കാന്‍ സാധിക്കും.

വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഇത് ദിവസേന 10,000 ആയിരിക്കും. ഈ നിയന്ത്രണങ്ങള്‍ ഉടനടി നടപ്പാക്കും എന്നതാണ് ട്വിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരം.

Share This News

Related posts

Leave a Comment