NCT ടെസ്റ്റേഴ്‌സിന് 100 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടി അനുവദിച്ചു

രാജ്യത്ത് NCT ടെസ്റ്റേഴ്‌സിനായുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ ക്വാട്ട വര്‍ദ്ധിപ്പിച്ചു. അധികമായി 100 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടിയാണ് അനുവദിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്.

NCT ടെസ്റ്റുകളുടെ കാലതാമസത്തിന് കാരണം ജീവനക്കാരുടെ കുറവാണെന്നും യൂറോപ്പിനുള്ളില്‍ നിന്നും ടെസ്റ്റേഴ്‌സിനെ ലഭിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നതോടെ NCT ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പിന്റെ സമയം കുറയുമെന്നാണ് കരുതുന്നത്.

കൂടുതല്‍ തൊഴിലുകളില്‍ യൂറോപ്പിന് പുറത്തു നിന്നും റിക്രൂട്ട്‌മെന്റ് നടത്താനുള്ള അനുമതി ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നതിന്റെ സൂചനയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തെഴില്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share This News

Related posts

Leave a Comment