അയര്ലണ്ടില് ഡെന്റിസ്റ്റുകളുടെ ക്ഷാമമെന്ന് അയര്ലണ്ട് ഡെന്റിസ്റ്റ് അസോസിയേഷന് (IDA). പൊതു സ്വകാര്യ മേഖലകളിലായി 500 ഡെന്റിസ്റ്റുകളുടെ കുറവുണ്ടെന്നാണ് ഐഡിഎയുടെ വിലയിരുത്തല്. നിലവില് ദന്തഡോക്ടര്മാരുടെ കുറവ് മൂലം വിരമിച്ച ഡോക്ടര്മാരുടെ സേവനമാണ് ഇപ്പോള് തേടുന്നതെന്നും ഇവര് പറഞ്ഞു.
ദന്താരോഗ്യത്തിന് സര്ക്കാര് വേണ്ട മുന്ഗണന നല്കുന്നില്ലെന്നും ഇതിനാല് തന്നെ ആവശ്യമായ പണം ഈ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും ഐഡിഎ സിഇഒ Fintan Hourihan സര്ക്കാര് നിയോഗിച്ച കമ്മിറ്റിക്ക് മുന്നില് പറഞ്ഞു. ദന്തല് മേഖലയ്ക്കുള്ള സര്ക്കാര് സഹായം തീരെ കുറവാണെന്നും അദ്ദേഹം വിമര്ശിച്ചു.
കൂടുതല് പണം അനുവദിക്കണമെന്നും ഒപ്പം ആവശ്യമായ നിയമനങ്ങള് ദന്തല് മേഖലയ്ക്ക് നല്കണമെന്നുമാണ് ഐഡിഎയുടെ ആവശ്യം.