‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025′ ഓഗസ്റ്റ് 15,16,17 തീയതികളിൽ നടക്കും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17,(വെള്ളി ,ശനി ,ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. കോട്ടയം പാമ്പാടി ,ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN,ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.  വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർത്ഥം ബ്രേക്ഫാസ്റ്റും ,സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ്…

Share This News
Read More

ലോകപ്രശസ്ത സുവിശേഷകൻ ഡോ. അമരിക്  സിംഗ് അയർലൻഡിൽ

Wexford:  ലോകപ്രശസ്ത സുവിശേഷകൻ ഡോ. അമരിക്  സിംഗ് അയർലൻഡിൽ…. ചർച്ച് ഓഫ് ഗോഡ് ന്യൂറോസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സമ്മേളനത്തിലേക്കാണ് വരുന്നത്… ഓഗസ്റ്റ് മാസം ഒന്നാം തീയതി വൈകുന്നേരം 6:30ക്കു ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത വർഷിപ് ലീഡർ ബബിത വേറൊനിക്ക ഗാനങ്ങൾ ആലപിക്കുകയും Apostle Dr. Amarik singh സന്ദേശം നൽകുകയും ചെയ്യും.. ലോകമെമ്പാടും നാൽപതിൽ അധികം രാജ്യങ്ങളിലായി തൊണ്ണൂറിൽ അധികം സഭകളുള്ള word ministries ന്റെ സ്ഥാപകൻ ആണ് അദ്ദേഹം… 28ൽ പരം വർഷങ്ങളായി ക്രൂസേഡുകളും  കൺവെൻഷനകളും പ്രാർത്ഥന യോഗങ്ങളുമായി ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്.. ഈ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഭാരവാഹികളെ ബന്ധപ്പെടുക… Jevin James : 0892358178 Nirmal Alex : 0894668655 Share This News

Share This News
Read More

നീനാ ചിയേഴ്സ് സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് കിരീടം.

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് Nenagh Olympics Athletic ക്ലബിൽ ‘വച്ച് സംഘടിപ്പിച്ച ‘ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് Phisborough, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് Dungarvan എന്നീ ടീമുകൾ മത്സരത്തിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. TIMMS (Tug of war Ireland-India Malayali Segment) ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ നടന്നത്.ഫാ.റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. Irish Tug of War Association Secretary Noel സമ്മാന ദാനം നിർവഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത മത്സരം ,പങ്കെടുത്തവരും കാണികളെയും ഒരുപോലെ ആവേശഭരിതരാക്കിയാണ് അവസാനിച്ചത്. വാർത്ത: ജോബി മാനുവൽ Share This News

Share This News
Read More

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

ഡബ്ലിൻ: അയർലൻഡിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 24 ന് ദ്രോഹ്ഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ  1000 ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക   ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊച്ചാലുങ്കൽ ജോസ്ജോൺ(ഇരവിമംഗലം)  പ്രസിഡൻ്റ് ആയും  അലക്സ് മോൻ  വട്ടുകുളത്തിൽ(ചെറുകര) സെക്രട്ടറി ആയും അരുൺ തോമസ് കാടൻകുഴിയിൽ (പുന്നത്തുറ) ട്രഷറർ ആയും  ബിജു സ്റ്റീഫൻ മുടക്കോടിൽ(മ്രാല) പി ആർ ഓ ആയും പ്രവർത്തിക്കുന്ന കമ്മറ്റിയിൽ 25 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ 12 ന് ബ്ലാഞ്ജസ്ഡൗണിൽ നടന്ന ചടങ്ങിൽ 2023 -25 കാലഘട്ടത്തിലെ പ്രസിഡൻ്റ് ജോസ് ചാക്കോ പ്ലാമ്പറമ്പിൽ, സെക്രട്ടറി ഷാജുമോൻ ഒഴുകയിൽ, എന്നിവർ ചേർന്ന് മെനോറ തെളിച്ചുകൊണ്ട് ഭാരവാഹിസ്ഥാനങ്ങൾ ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. പ്രസ്തുത യോഗത്തിൽ2025-27 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു രൂപരേഖ…

Share This News
Read More

ഐറിഷ് പാർലമെന്റിൽ പ്രസംഗിക്കാം: WMF കുട്ടികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

ഡബ്ലിൻ: ലോക മലയാളി സമൂഹത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ(WMF) അയർലൻഡ് ഘടകം, കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 13 നും 20 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് മത്സരം. സാമൂഹിക പ്രസക്തിയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ച് കുട്ടികളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവസരം നൽകുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. മത്സരം ഇംഗ്ലീഷിലായിരിക്കും. തുടർന്നുള്ള എല്ലാ വർഷവും അയർലൻഡിൽ നടത്താനും പിന്നീട് മറ്റ് ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഡബ്ല്യു.എം.എഫ് അയർലൻഡ് ലക്ഷ്യമിടുന്നു. ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകർഷണം ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് അയർലൻഡ് പാർലമെന്റിൽ താൻ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാൻ സുവർണ്ണാവസരം ലഭിക്കും എന്നതാണ്. അയർലൻഡിൽ വളരുന്ന കുട്ടികളിൽ രാഷ്ട്രീയ അവബോധം വളർത്താനും, ഭാവിയിൽ അയർലൻഡിന്റെ ഭരണ സംവിധാനങ്ങൾക്ക് മികച്ച സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കാനും ഇത് സഹായിക്കുമെന്ന്…

Share This News
Read More

അയർലണ്ടിലെ മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി TIIMS പ്രവർത്തനം ആരംഭിച്ചു.

താല: കൗണ്ടി ഡബ്ലിൻ – ദി ടഗ് ഓഫ് വാർ അയർലൻഡ് – ഇന്ത്യ മലയാളി സെഗ്മെന്റ് (TIIMS) 2025 മെയ് 18 ഞായറാഴ്ച ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. 2025 സീസണിലെ ആദ്യത്തെ ഓൾ അയർലൻഡ് വടംവലി മത്സരത്തിനോടനുബന്ധിച്ചാണ് ഈ സുപ്രധാന പരിപാടി നടന്നത്. ഇത് അയർലണ്ടിലെ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന് ഒരു പുതിയ അധ്യായം കുറിച്ചു. സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ടഗ് ഓഫ് വാർ അയർലൻഡ് പ്രസിഡന്റ് ശ്രീ. മാർട്ടിൻ ഈഗൻ, ടഗ് ഓഫ് വാർ അയർലൻഡ് സെക്രട്ടറി ശ്രീ. നോയൽ ഹിഗ്ഗിൻസ്, TIIMS ചെയർപേഴ്‌സൺ ശ്രീ. സുബിൻ മത്തായി, TIIMS എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ ധാരാളം വടംവലി  പ്രേമികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  കഴിഞ്ഞ കാലങ്ങളിൽ ഓൾ അയർലൻഡ്…

Share This News
Read More

അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു

അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത ത്ത പൗരത്വ ചടങ്ങുകൾ ജൂൺ മാസത്തിൽ കില്ലർണിയിൽ നടക്കും. ജൂൺ 23 തിങ്കളാഴ്ചയും ജൂൺ 24 ചൊവ്വാഴ്ചയും ഐഎൻഇസി കില്ലർണിയിൽ നടക്കുന്നു. INEC Killarney Monday 23rd and Tuesday 24th of June 2025 at the INEC, Killarney, Co. Kerry. ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും. കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/upcoming-citizenship-ceremony-june-2025/   . Share This News

Share This News
Read More

എച്ച്എസ്ഇ മേധാവി ഗ്ലോസ്റ്റർ 2026 മാർച്ചിൽ സ്ഥാനമൊഴിയും

എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ അടുത്ത മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മിസ്റ്റർ ഗ്ലോസ്റ്റർ 2022 ഡിസംബറിൽ ഈ സ്ഥാനത്തേക്ക് നിയമിതനായി, 2023 മാർച്ചിൽ ഔദ്യോഗികമായി ചുമതലയേറ്റു. ഒരു പ്രസ്താവനയിൽ, അദ്ദേഹം ഈ സ്ഥാനത്തുനിന്ന് പിന്മാറുകയും “2026 മാർച്ച് 5-ന് പൊതുസേവനത്തിൽ നിന്ന് വിരമിക്കുകയും” ചെയ്യുമെന്ന് പറഞ്ഞു. 59 കാരനായ മിസ്റ്റർ ഗ്ലോസ്റ്റർ, “വളരെ പ്രധാനപ്പെട്ട ഈ റോളിലും വരും മാസങ്ങളിലും” താൻ തുടരുമെന്ന് പറഞ്ഞു. “സംഘടനയുടെ ഭാവി നേതൃത്വത്തിന് ഉറപ്പ് നൽകാൻ” ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, അതിന്റെ ഫലമായി എച്ച്എസ്ഇ ചെയർ സിയാരൻ ദേവനെയും ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീലിനെയും അദ്ദേഹം രാജി സമർപ്പിച്ചു. “നമ്മുടെ ആരോഗ്യ, വ്യക്തിഗത സാമൂഹിക സേവനങ്ങളുടെ അടുത്ത ഘട്ട നേതൃത്വത്തിനായി തയ്യാറെടുക്കാൻ ഇത് സമയം അനുവദിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോൾ റീഡിന് പകരക്കാരനായി നിയമിതനാകുന്നതിന് മുമ്പ്,…

Share This News
Read More

വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ സ്ഥാപക ചെയർമാന്റെ നേതൃത്വത്തിൽ അയർലണ്ട് ഡബ്ലിന് മേയറെ സന്ദർശിച്

ലോകമെമ്പാടും മാനുഷിക സഹായ പ്രവർത്തനങ്ങളോടെ മുന്നേറുന്ന, ലോക മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ ശ്രീ പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ മേയർ ശ്രീ ബേബി പെരേപ്പാടനെ (സൗത്ത് ഡബ്ലിൻ മേയർ ) സന്ദർശിച്ചു, രണ്ടു മണിക്കൂർ നീണ്ടുനിന്ന സന്ദർശനത്തിൽ അയർലൻഡ് മലയാളികൾ നേരിടുന്ന ചില പ്രധാന വിഷയങ്ങൾ മേയറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നേരിട്ട് ഡബ്ലിനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സെർവീസിനായി പരിശ്രമിക്കുന്ന ശ്രമിക്കുന്ന മേയറുടെ പ്രവർത്തനങ്ങളെ WMF പ്രതിനിധികൾ അഭിനന്ദിച്ചു. അയർലണ്ട് ഗതാഗത വകുപ്പ് മന്ത്രിയുമായി അടുത്തുതന്നെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ നടത്തുമെന്ന് മേയർ അറിയിച്ചു. ആന്റി മൈഗ്രേഷൻ പ്രകടനങ്ങൾ അയർലണ്ടിൽ എങ്ങും ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സംഘടനകളുടെ ആവശ്യകതകളും , മാറ്റങ്ങളോട് കൂടിയുള്ള പ്രവർത്തന രീതികളും മേയറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. അയർലണ്ടിലെ…

Share This News
Read More

നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ,ഈദ് സംയുക്ത ആഘോഷമായ ‘ഒരുമ 2025’ പ്രൗഢഗംഭീരമായി ആഘോഷിച്ചു.

നീനാ:(കൗണ്ടി ടിപ്പററി) : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ‘ഒരുമ 2025’ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു.നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ്,ഒപ്പം ഫാ.യാക്കൂബ് എന്നിവരും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി.തുടർന്നു നിരവധി സ്കിറ്റുകൾ,കൂട്ടുകളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ,നൃത്ത പരിപാടികൾ ,സംഗീതാലാപം തുടങ്ങി കാണികളെ ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങളുടെ പവിത്രതയിലേയ്ക്കും,ചിന്തകളിലേയ്ക്കും കൂട്ടികൊണ്ട് പോകുന്ന അനവധി പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.തുടർന്നു നീനാ കൈരളിയുടെ വെബ്സൈറ്റ് ആയ https://nenaghkairali.com ന്റെ സ്വിച്ച് ഓൺ കർമ്മം ഫാ.യാക്കൂബ് നിർവഹിച്ചു.പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികൾക്ക് തിരശീല വീണു. കമ്മറ്റി അംഗങ്ങളായ ഷിന്റോ,സിനു,സഞ്ജു,തോംസൺ,സോഫി,നിഷ,രോഹിണി,രമ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 2025/26 വർഷത്തെ കമ്മറ്റി അംഗങ്ങളായി ജെയ്സൺ,ജിബിൻ,പ്രദീപ്,ടെൽസ്,ജെസ്ന,എയ്ഞ്ചൽ,ജിജി,വിനയ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.…

Share This News
Read More