ഡബ്ലിൻ: ലോക മലയാളി സമൂഹത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ(WMF) അയർലൻഡ് ഘടകം, കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 13 നും 20 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് മത്സരം.
സാമൂഹിക പ്രസക്തിയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ച് കുട്ടികളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവസരം നൽകുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. മത്സരം ഇംഗ്ലീഷിലായിരിക്കും. തുടർന്നുള്ള എല്ലാ വർഷവും അയർലൻഡിൽ നടത്താനും പിന്നീട് മറ്റ് ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഡബ്ല്യു.എം.എഫ് അയർലൻഡ് ലക്ഷ്യമിടുന്നു.
ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകർഷണം ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് അയർലൻഡ് പാർലമെന്റിൽ താൻ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാൻ സുവർണ്ണാവസരം ലഭിക്കും എന്നതാണ്. അയർലൻഡിൽ വളരുന്ന കുട്ടികളിൽ രാഷ്ട്രീയ അവബോധം വളർത്താനും, ഭാവിയിൽ അയർലൻഡിന്റെ ഭരണ സംവിധാനങ്ങൾക്ക് മികച്ച സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കാനും ഇത് സഹായിക്കുമെന്ന് ഡബ്ല്യു.എം.എഫ് അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എം.എഫ് അയർലൻഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും.


The customer support team is top-notch. They helped me solve my deposit issue in minutes. Great service and a great platform at pkmintx1.
The VIP experience here is legit. The exclusive perks and the priority service make a huge difference. It feels like a premium club. win222viplogin