യുക്രൈന്‍കാര്‍ക്ക് വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം

യുക്രൈന് അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി അയര്‍ലണ്ട് മുന്‍ നിരയില്‍ തന്നെയാണ്. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലും അവര്‍ക്ക് മതിയായ പരിഗണന നല്‍കുന്നതിലും അയര്‍ലണ്ട് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അതിനകം തന്നെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ എണ്ണം കൂടുകയും ഇവര്‍ക്കായി വേഗത്തില്‍ സംവിധാനങ്ങളൊരുക്കാന്‍ സാധിക്കാതെയും വരുന്നതോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് മുതിരുന്നത്.   Share This News

Share This News
Read More

ഡബ്ലിന് പുറത്ത് ഇന്നുമുതല്‍ ബസ് ചാര്‍ജ്ജ് കുറയും

അയര്‍ലണ്ടില്‍ സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് തുടരുന്നതിനിടെ ആശ്വാസ വാര്‍ത്ത. ഗ്രെയ്റ്റര്‍ ഡബ്ലിന് പുറത്ത് ഇന്നുമുതല്‍ ബസ് നിരക്ക് കുറയുമെന്നതാണ് പുതിയ വാര്‍ത്ത. 20 ശതമാനം കുറവാണ് നിരക്കുകളില്‍ ഉണ്ടാവുക. ഫെബ്രുവരിയില്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു. ജീവിത ചെലവ് കുറയ്ക്കുക ഒപ്പം പൊതു ഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബസ് നിരക്കില്‍ സര്‍ക്കാര്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നീ സ്ഥലങ്ങളിലെ സിറ്റി സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അത്‌ലോണ്‍, ബാല്‍ബ്രിഗാണ്‍, ഡ്രൊഗേഡാ,ഡണ്‍ലാക്,നവാന്‍ , സില്‍ഗോ എന്നിവിടങ്ങളിലെ ടൗണ്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും നിരക്ക് കുറയുന്നതിന്റെ പ്രയോജനം ലഭിക്കും. ഡബ്ലനിലുള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അടുത്ത മാസത്തോടെ ബസ് ചാര്‍ജ്ജ് വീണ്ടും കുറയുമെന്നാണ് കരുതുന്നത്. Share This News

Share This News
Read More

Accommodation requested for a Male Nurse

Hi everyone, Myself is actively looking for an accomodation. I currently live in Tallaght for the last 6 years and work in Blackrock. I would prefer anywhere in South Dublin considering the ease of transport and I usually drive to work but if u have anywhere else in Dublin pls let me know that as well. I would be ok with a double bedroom, or even if a 2 bedroom house to take as sole tenancy in my name, as my family might be joining me in 2023. Thanks and…

Share This News
Read More

അഭയാര്‍ത്ഥികള്‍ക്ക് ഇടമൊരുക്കാന്‍ ഡബ്ലിനിലെ ക്രിസ്ത്യന്‍ പള്ളി

ഡബ്ലിനിലെ പ്രമുഖമായ ക്രിസ്ത്യന്‍ പള്ളി അഭയാര്‍ത്ഥികള്‍ക്ക് ഇടമൊരുക്കുന്നു. യുദ്ധക്കെടുതി മൂലം അയര്‍ലണ്ടില്‍ അഭയം തേടിയെത്തിയ യുക്രൈന്‍ നിവാസികള്‍ക്കാണ് ഇവിടെ അഭയമൊരുക്കുന്നത്. ഡബ്ലിനിലെ സെന്റ് തോമസ് ആന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ചാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. യുക്രൈനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളുടെ സംസ്‌കാരിക കേന്ദ്രവും ഒത്തു ചേരലുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമുള്ള പ്രധാന ഹബ്ബായി ഇത് മാറ്റാനാണ് ഉദ്ദേശ്യം. ഇതിനായുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ഇവിടെയുള്ള അടുക്കളയും വിശ്രമ മുറിയും ഇതിനായി ഇനിയും നവീകരിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ പണമാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനായാുള്ള ചര്‍ച്ചകള്‍ സഭാ അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ പൂര്‍ത്തിയായി Share This News

Share This News
Read More

മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 22 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍

അയര്‍ലണ്ടില്‍ മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 6.7 ശതമാനമായിരുന്നു കഴിഞ്ഞ മാസത്തിലെ പണപ്പെരുപ്പം. ഫെബ്രുവരിയില്‍ അത് 5.6 ശതമാനമായിരുന്നു. 2000 ത്തിന് ശേഷം ഇത്ര കുത്തനെയുള്ള വര്‍ദ്ധനവ് പണപ്പെരുപ്പത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജീവിത ചെലവുകല്‍ അസഹനീയമാം വിധം വര്‍ദ്ധിച്ചിരിക്കുന്നു എന്നു കൂടിയാണ് ഈ സൂചികകള്‍ നല്‍കുന്ന സന്ദേശം. അന്താരാഷ്ട്ര തലത്തിലെ ക്രൂഡോയില്‍ അടക്കമുള്ളവയുടെ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ സമസ്ത മേഖലകളിലേയും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. വരും മാസങ്ങളില്‍ ഇന്‍ഫ്‌ളേഷന്‍ എട്ടു ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ധനം , വൈദ്യുതി, ഗ്യാസ് എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ഏറ്റവും കാരണമായത്. വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമാണെങ്കിലും ഇത് പണപ്പെരുപ്പം ഏറെ നാള്‍ നിലനില്‍ക്കാന്‍ കാരണമാകുകയെ ഉള്ളു എന്നു എന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. Share This…

Share This News
Read More

65 വയസ്സ് കഴിഞ്ഞവര്‍ക്ക് നാലാം ഡോസ് നല്‍കാന്‍ ശുപാര്‍ശ

  രാജ്യത്ത് 65 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാമെന്ന് ശുപാര്‍ശ ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പിനാണ് ശുപാര്‍ശ നല്‍കിയിരക്കുന്നത് 5 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഒപ്പം പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കും അവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇവര്‍ ആദ്യ മൂന്നു ഡോസുകളും നിശ്ചിത കാലാവധിയ്ക്ക് മുമ്പ് തീര്‍ത്തവരായിരിക്കണം. മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പെടുന്നവര്‍ ആദ്യ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ട് ആറ് മാസം കഴിഞ്ഞവരാകാണം ഇത് നാല് മാസമായി കുറയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. Share This News

Share This News
Read More

ഈസ്റ്റര്‍ തിരക്ക് കൈകൈര്യം ചെയ്യാന്‍ പദ്ധതികളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറുകയാണ്. ഈസ്റ്റര്‍ ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണവും ഒപ്പം തിരക്കും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനാല്‍ തന്നെ ഈസ്റ്റര്‍ തിരക്ക് മുന്നില്‍ കണ്ട് ഇത് കൈകൈര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. ഇതിനായുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഉന്നത സമതിക്ക് കൈമാറി. അധികമായി 100 ജീവനക്കാരെ നിയമിക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം ഇതിനായുള്ള അഭിമുഖം അടുത്ത ദിവസങ്ങളില്‍ തന്നെ നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കുറച്ച് ജീവനക്കാരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് താത്ക്കാലികമായി മാറ്റാനും പദ്ധതിയുണ്ട്. ഇത് കൂടാതെ നേരത്തെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികള്‍ ചെയ്തിരുന്ന എന്നാല്‍ ഇപ്പോള്‍ മറ്റ് ജോലികള്‍ ചെയ്യുന്ന ജിവനക്കാരെ താത്ക്കാലികമായി തിരികെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികളിലേയ്ക്ക് തന്നെ നിയമിക്കാനും പദ്ധതിയുണ്ട്. 250 ഓളം ഉദ്യോഗാര്‍കളെയാണ് ഇന്റര്‍വ്യൂ നടത്തുക. ഇവരില്‍…

Share This News
Read More

ശമ്പള വര്‍ദ്ധനവിനെതിരെ സെന്‍ട്രല്‍ ബാങ്ക്

രാജ്യത്ത് സാലറി വര്‍ദ്ധനവിനെതിരെ സെന്‍ട്രല്‍ ബാങ്ക്. ജീവനക്കാരുടെ ശമ്പളം ഇനിയും വര്‍ദ്ധിപ്പിക്കുന്നത് പണപ്പെരുപ്പം കൂടാനെ ഇടയാക്കൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 6.9 ആണ് അയര്‍ലണ്ടിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് . നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് 8 ശതമാനത്തില്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍. വൈദ്യുതി, ഗ്യാസ്, നിയോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില അയര്‍ലണ്ടില്‍ കുതിച്ചു കയറുകയാണ്. ഈ സാഹചര്യത്തിലാണ് ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയാല്‍ അത് പണപ്പെരുപ്പം ഇനിയും വര്‍ദ്ധിക്കാനും ഏറെ നാളത്തേയ്ക്ക് നിരക്ക് താഴാതെ നില്‍ക്കാനും കാരണമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക മുന്നറിയിപ്പ് നല്‍കുന്നത്. Share This News

Share This News
Read More

കാറ്റിന് സാധ്യത നാല് കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ നാല് കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൊണഗെല്‍,ലെയ്ട്രിം , മായോ സ്ലിഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് രാത്രി ഒമ്പത് വരെ തുടരും. ഇന്ന് ഉച്ചകഴിഞ്ഞും വൈകുന്നോരവുമാണ് ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നത്. ഈ സമയങ്ങളില്‍ ഡ്രൈവിംഗ് അടക്കം വളരെ ബുദ്ധമുട്ടായിരിക്കണമെന്നും കര്‍ശന ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ തിരമാലയ്ക്കും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ ഉണ്ട്. Share This News

Share This News
Read More