രാജ്യത്ത് ദീര്ഘകാലത്തേയ്ക്ക് താമസസൗകര്യം അന്വേഷിക്കുന്നവര്ക്ക് വീടുകള് ലഭ്യമാക്കാനുള്ള പദ്ധതികളുമായി സര്ക്കാര് മുന്നോട്ട്. ഹ്രസ്വകാലത്തേയ്ക്ക് വീടുകള് വാടകയ്ക്ക് നല്കുന്നതിനാണ് പുതുതായി കൂടുതല് നിയന്ത്രണങ്ങള് വരുന്നത്.
റെന്റ് പ്രഷര് സോണുകളിലെ നോണ് – പ്രിന്സിപ്പല് പ്രൈവറ്റ് റെസിഡന്സുകള്ക്കാണ് നിലവില് നിയന്ത്രണങ്ങള് ബാധകമാകുന്നത്. പ്ലാനിംഗ് കമ്മീഷന്റെ അനുമതിയില്ലാതെ ഓണ്ലൈനില് ഇത്തരം കെട്ടിടങ്ങള് വാടകയ്ക്ക് നല്കുന്നു എന്ന പരസ്യം നല്കാന് ഇനി അനുവദിക്കില്ല.
വീട് 90 ദിവസത്തിലധികം വാടകയ്ക്ക് നല്കാന് ഉദ്ദേശിക്കുന്നവര് പ്ലാനിംഗ് കമ്മീഷന്റെ അനുമതി വാങ്ങണം. ഇല്ലാത്തപക്ഷം വാടകയ്ക്ക് നല്കുന്നവരും വാങ്ങുന്നവരും കുറ്റക്കാരാകും. പുതിയ നിര്ദ്ദേശങ്ങള്ക്ക് മന്ത്രി സഭ അനുമതി നല്കി.