കേരള ബാഡ്മിന്റണ്‍ ക്ലബിലെ ജൂനിയര്‍ കുട്ടികള്‍ വിജയകരമായി അവരുടെ രണ്ടാം വര്‍ഷത്തിലേക്ക് ഈ വരുന്ന സെപ്റ്റംബര്‍ 15 മുതല്‍ കടക്കുകയാണ്. പ്രഗത്ഭനായ മലയാളി താരവും കോച്ചുമായ സുമേഷ് തരിയന്റെ കണിശവും ചിട്ടയുമായ ശിക്ഷണത്തില്‍ കുട്ടികള്‍ ഒരുവര്‍ഷം കൊണ്ട് തന്നെ ലീഗ് കളിക്കുന്നതിലേക്ക് പരുവപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടുത്തെ പരിശീലനത്തിന്റെ പ്രത്യേകത എല്ലാ ആഴ്ചയിലും തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ കുട്ടികളുടെ ബാഡ്മിന്റണ്‍ ക്ളാസുകള്‍ ഫിഗ്ലാസിലെ പോപ്പിന്ററി സ്പോര്‍ട്സ് സെന്ററില്‍ വെച്ച് വൈകുന്നേര അഞ്ച മുതല്‍ എട്ടുവരെയാണ് നടത്തപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ ദിവസവും രാവിലെ 9 മുതല്‍ 11 വരെ മുതിര്‍ന്നവരുടെ ബാഡ്മിന്റണ്‍ മുകളില്‍ പറഞ്ഞിരിക്കുന്ന അതേ വേദിയില്‍ കഴിഞ്ഞ 8 വര്‍ഷമായി നടന്നുവരുന്നുന്നുണ്ട്. 150 യൂറോയാണ് ഫീസ് ഈ വര്‍ഷം പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ് ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്…
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; മലയാളികള്‍ക്ക് അഭിമാനമായി ജോഷ്വ പ്രിന്‍സ്
അയര്‍ലണ്ടിലെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്നലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. റിസല്‍ട്ട് പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാളിയായ ജോഷ്വ പ്രിന്‍സ്. 100 ശതമാനം മാര്‍ക്കാണ് ജോഷ്വാ കരസ്ഥമാക്കിയത്. 625 ല്‍ 625 മാര്‍ക്കും നേടാന്‍ ജ്വോഷ്വാ പ്രിന്‍സിന് സാധിച്ചു. ഡബ്ലിന്‍ ക്ലോണ്സില്ലായില് താമസിക്കുന്ന പ്രിന്‍സ് – ഷാനി ദമ്പതികളുടെ മകനാണ് ജ്വോഷ്വ. ഇവര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ജോഷ്വായുടെ ഇളയ സഹോദരന് ഈ വര്‍ഷം ജൂണിയര്‍ സര്‍ട്ടിഫിക്കറ്റിന് പഠിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ അയര്‍ലണ്ടില്‍ താമസിച്ചു വരികയാണ്. Share This News
മാവേലിയെ വരവേല്‍ക്കാന്‍ മോനാഗന്‍ മലയാളി കൂട്ടായ്മയും
ഓണമെത്തിയതോടെ അയര്‍ലണ്ടില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ടില്‍ മലയാളികള്‍ കൂടുന്നിടങ്ങളിലെല്ലാം ഓണാഘോഷങ്ങളാണ് അല്ലെങ്കില്‍ ഓണത്തിന്റെ ഉത്സവ ലഹരിയിലാണെന്നു തന്നെ പറയാം. മോനാഗന്‍ മലയാളി കൂട്ടായ്മയും ഓണാഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍. ടുളിബാക്ക് ക്ലോണ്ടിബ്രെട്ടിലെ സെന്റ് മേരീസ് ചാപ്പല്‍ ഹാളിലാണ് ആഘോഷം നടക്കുന്നത്. വിപുലവും വിത്യസ്തങ്ങളുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. Share This News
ആയിരങ്ങൾക്ക് അഭിഷേകം പകർന്ന് നൽകി “ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022” ന് സമാപനമായി
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷൻ 2022 നടത്തപ്പെട്ടു . ഓഗസ്റ്റ് 25 മുതൽ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കണ്വെന്ഷൻ നടന്നത് .ഓഗസ്റ്റ് 25 ന് ലിമെറിക്ക് ബിഷപ്പ് മാർ .Brendan Leahy കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്വെന്ഷന് നയിച്ചത് . രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടന്ന കണ്‍വെന്‍ഷനിൽ കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിയും ഉണ്ടായിരുന്നു . കൺവെൻഷന്റെ വിജയത്തിനായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സീറോ മലബാർ ലിമെറിക്ക് ചാപ്ലയിൻ ഫാ .റോബിൻ തോമസ് അറിയിച്ചു . വാർത്ത : സെബിൻ സെബാസ്റ്റ്യൻ (പി .ആർ…
വര്‍ക്കിംഗ് ഫാമിലി പേയ്മെന്റിന്റെ വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം
വര്‍ക്കിംഗ് ഫാമിലി പേയ്മെന്റിനായുള്ള വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. രാജ്യത്ത് ജോലി ഉണ്ടായിട്ടും താഴ്ന്ന വരുമാനമുള്ളവരെ സഹായിക്കാനാണ് വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ പൊതുമേഖലയിലെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ശമ്പള വര്‍ദ്ധനവിനൊപ്പം വര്‍ക്കിംഗ് ഫാമിലി പേയ്മെന്റിനായുള്ള വരുമാന പരിധിയും ഉയര്‍ത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സാമൂഹ്യ സുരക്ഷാ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇല്ലാത്ത പക്ഷം നിരവധി അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കാതെ പോവുമെന്നും ഇവര്‍ പറയുന്നത്. പൊതുമേഖലയിലെ ശമ്പളവര്‍ദ്ധനവ് ഉണ്ടായാല്‍ വരുന്ന ബഡ്ജറ്റില്‍ തന്നെ വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്. Share This News
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
അയര്‍ലണ്ട് മലയാളികളെ ദു:ഖത്തിലാഴ്ത്തി 16 വയസ്സുകാരായ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ ടെറിയിലാണ് സംഭവം. സ്ട്രാത്ത് ഫോയിലെ ഇനാഫ് തടാകത്തിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. എരുമേലിക്ക് സമീപം കുറുവാമൂഴി സ്വദേശികളായ അജു – വിജി ദമ്പദികളുടെ മകന് ജോപ്പു (16), കണ്ണൂര്‍ പയ്യാവൂര്‍ മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകന് റുവാന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ആറുപേരടങ്ങിയ ഒരു സംഘമാണ് ഇവിടെ എത്തിയത്. ഇവിടെ നീന്തുമ്പോളാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍്. സംഭവം പുറത്തറിഞ്ഞ ഉടന്‍ ആംബുലന്‍സ് , റിപ്പിഡ് റെസ്പോണ്‍സ് ടീം, എമര്‍ജന്‍സി ക്രൂ, ഹസാര്‍ഡസ് ഏരിയ റെസ്പോണ്‍സ് ടീം എന്നിവര്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തിയിരുന്നു. എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഒരാളെ ഏറെ നേരത്തെ തെരച്ചിലിനു ശേഷം ജീവന് നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ടെത്താനായതെന്നും മറ്റൊരാള്‍ സാരമല്ലാത്ത…
രാജ്യത്ത് ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍
അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പതിനായിരത്തിന് മുകളില്‍ ആളുകളാണ് ഇക്കഴിഞ്ഞ മാസം എമര്‍ജന്‍സി അക്കമഡേഷനുകള്‍ സ്വീകരിച്ചത്. വാടക വീടുകള്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംഗ് ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടിയവരില്‍ 5140 മുതിര്‍ന്നവും 3137 കുട്ടികളും ഉണ്ട്. 2019 ഒക്ടോബറിലാണ് ഇതിനു മുമ്പ് ഇത്രയധികം ഭവനരഹിതരുണ്ടായത്. വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് പലരും അവസാനിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണം. നിരവധിയാളുകള്‍ക്കാണ് വിവിധയിടങ്ങളില്‍ വാടക വീടൊഴിയുന്നതിന് നോട്ടീസുകള്‍ ലഭിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ ഈ കണക്കുകള്‍ വര്‍ദ്ധിക്കുമോ എന്നും ആശങ്കയുണ്ട്. Share This News
പ്രത്യക്ഷമല്ലാത്ത വൈകല്ല്യങ്ങളുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സുഗമ യാത്രയൊരുക്കാന്‍ പുതിയ പദ്ധതി
ശാരീരികമായി വൈകല്ല്യങ്ങളുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ മറ്റു യാത്രക്കാര്‍ ഒരു പരിഗണന നല്‍കാറുണ്ട്. അത് അവരുടെ അവകാശമാണ് താനും. തിരക്കുള്ള ബസില്‍ സീറ്റുകള്‍ അവര്‍ക്ക് നല്‍കുക , അവരെ കയറാനും ഇറങ്ങാനും സഹായിക്കുക എന്നിവയാണ് ഇവയില്‍ ചിലത്. എന്നാല്‍ പുറത്തു കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള വൈകല്യങ്ങളുള്ളവര്‍ക്ക് പലപ്പോഴും ഈ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. തങ്ങളുടെ വൈകല്ല്യവും ബുദ്ധിമുട്ടും മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തതും അല്ലെങ്കില്‍ അത് മറ്റുള്ളവരോട് പറയുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പൊതുഗാതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് അധികൃതര്‍ ഒരു ബാഡ്ജ് നല്‍കും. Please Offer me a seat ‘ എന്നായിരിക്കും ഇതില്‍ എഴുതിയിരിക്കുക. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ മനസ്സിലാക്കാനും യാത്ര സുഗമമാക്കാനും ഇത് ഉപകരിക്കുമെന്നാണ് ഇവരുടെയും അധികൃതരുടേയും വിശ്വാസം. Trasport for Ireland ആണ് ഈ ബാഡ്ജ് നല്‍കുന്നത്. Share This News
സെപ്റ്റംബര്‍ ഒന്നുമുതല്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിക്കും
അയര്‍ലണ്ടില്‍ ടാക്സി ചാര്‍ജും വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സെപ്റ്റംബര്‍ ഒന്നുമുതലാണ് വര്‍ദ്ധിപ്പിച്ച ചാര്‍ജ് നിലവില്‍ വരുന്നത്. 12 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. നാഷണല്‍ ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം അടുത്തത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ടാക്സികളില്‍ കാര്‍ഡ് പേയ്മെന്റ് സംവിധാനവും നിലവില്‍ വരും. എല്ലാ ടാക്സികളിലും ഇത് നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് ക്യാഷ് പേയ്മെന്റ് നല്‍കാനുള്ള സൗകര്യവുമുണ്ടാകും. 2018 ലാണ് ഇതിനു മുമ്പ് ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. 2019 മുതല്‍ രാജ്യത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയിലും കസ്റ്റമേഴ്സിനിടയും NTA ഇതു സംബന്ധിച്ച് സര്‍വ്വേ നടത്തിയിരുന്നു. വാഹനത്തിന്റെ വില, ഓപ്പറേഷണല്‍ എക്സ്പെന്‍സ്, ഇന്ധന വില എന്നിവ പരിഗണിച്ചാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. Share This News
ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിച്ച് എസ്എസ്ഇ എയര്‍ട്രിസിറ്റി
ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ എയര്‍ട്രിസിറ്റി. ഒക്ടോബര്‍ ഒന്നുമുതലാണ്് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ബില്ലില്‍ 35 ശതമാനവും ഗ്യാസ് ബില്ലില്‍ 39 ശതമാനവുമാണ് വര്‍ദ്ധനവ്. രാജ്യത്ത് ഇതുവരെ വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണിത്. യുക്രൈന് യുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഹോള്‍സെയില്‍ ഊര്‍ജവില വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധനവിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സാധാരണ ഉപഭോക്താവിന് ഗ്യാസ് ബില്ലില്‍ ഒരു ദിവസം 1.40 യൂറോയുടെ വര്‍ദ്ധനവും ഇലക്ട്രിസിറ്റി ബില്ലില്‍ പ്രതിദിനം 1.62 യൂറോയുടെ വര്‍ദ്ധനവുമാണ് ഉണ്ടാകുന്നത്. അതായത് രണ്ടിനത്തിലുമായി ദിവസേന ഉണ്ടാകുന്ന വര്‍ദ്ധനവ് 3.02 യൂറോയായിരിക്കും. ഏകദേശം 250,000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85,000 ഗ്യാസ് ഉപഭോക്താക്കളേയും വില വര്‍ദ്ധനവ് ബാധിക്കും. അര്‍ഹരായ ഉപഭോക്താക്കളെ സഹായിക്കുന്നതിനായുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് ഫണ്ട് 25 മില്ല്യണ്‍ ആയി ഉയര്‍ത്തിയതായും കമ്പനി അറിയിച്ചു.…