പുതിയ കോവിഡ് മുന്നറിയിപ്പുകള് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്ക്ക് നിയമന്ത്രണങ്ങളുണ്ടാകുമോ എന്നാണ് എല്ലാവരുടേയും ചോദ്യം. ഈ ആശങ്കയ്ക്ക് ഉത്തരം നല്കിയിരിക്കുകയാണ് ആരോഗ്യമന്ത്രി സ്റ്റീഫന് ഡോണ്ലി.
ക്രിസ്മസിന് നിയന്ത്രണങ്ങളുണ്ടാവില്ലെന്നും സാധാരണ രീതിയില് തന്നെ ആഘോഷങ്ങള് നടക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല് വിന്റര് കൂടുതല് നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാതിരിക്കാന് ജനങ്ങള് ജാഗ്രത പാലിക്കണമെന്നും പബ്ലിക് ട്രാന്സ്പോര്ട്ടിലടക്കം മാസക് ധരിക്കുന്നതാണ് ഉചിതമെന്നും കൂടുതല് നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാതിരിക്കാന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റര് ഡോസ് 50 വയസ്സിന് താഴെയുള്ളവര്ക്ക് നല്കാന് തത്ക്കാലം സര്ക്കാരിന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു