വിന്ററിലേയ്ക്ക് കടക്കുമ്പോള് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില് യാതൊരു വീഴ്ചയും വരുത്തരുതെന്ന് ആരോഗ്യ വകുപ്പ്. കുട്ടികള്ക്കായുള്ള നേസല് ഫ്ളൂ വാക്സിന് എത്രയും വേഗം എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്ദ്ദേശം നല്കി. 2 വയസ്സു മുതല് 17 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിലാണ് നിര്ദ്ദേശം.
ഫ്ളു ബാധിക്കാന് മുതിര്ന്നവരേക്കാള് രണ്ടിരട്ടി സാധ്യത കുഞ്ഞുങ്ങള്ക്കായതിനാലാണ് ഇത്തരമൊരു നിര്ദ്ദേശം ആരോഗ്യ വകുപ്പ് നല്കിയിരിക്കുന്നത്. നേസല് വാക്സിന് കൂടുതല് ഗുണം ചെയ്യുമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില് രക്ഷിതാക്കള്ക്ക് വിശ്വസ്തരായ ഡോക്ടേഴ്സിന്റെ നിര്ദ്ദേശാനുസരണം വാക്സിന് നല്കാവുന്നതാണ്.
ചെറിയ ലക്ഷണങ്ങളിലൂടെയാണ് ഫ്ളു വരുന്നതെങ്കിലും ചില സാഹചര്യങ്ങളില് ഇത് ഗുരുതരമാകാന് സാധ്യതയേറെയാണ്. വിന്റര് മാസങ്ങളില് കുട്ടികളെയും സമൂഹത്തേയും ഫ്്ളൂവില് നിന്നും രക്ഷിക്കാന് വാക്സിന് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന് ഡോണ്ലിയും പറഞ്ഞു.