രാജ്യത്തെ നഴ്സിംഗ് ഹോമുകള് അടച്ചുപൂട്ടല് ഭീഷണിയില്. ചെലവ് വര്ദ്ധിച്ചതാണ് നഴ്സിംഗ് ഹോം ഉടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഓരോ ദിവസവും നഴ്സിംഗ് ഹോം ഉടമകളുടെ കോളുകള് തങ്ങള്ക്ക് ലഭിക്കുന്നുണ്ടെന്നും എല്ലാവരും ആശങ്കയിലാണെന്നും നഴ്സിംഗ് ഹോം അയര്ലണ്ട് സിഇഒ പറഞ്ഞു.
ഈ വര്ഷം ഇതുവരെ 16 നഴ്സിംഗ് ഹോമുകള് അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞു. സര്ക്കാര് ഈ വിഷയത്തില് അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം ഇല്ലാത്ത പക്ഷം വരും ഭാവിയില് കൂടുതല് നഴ്സിംഗ് ഹോമുകള് പൂട്ടേണ്ടിവരുമെന്നും ഇവര് പറയുന്നു.
പ്രൈവറ്റ് നഴ്സിംഗ് ഹോമുകള്ക്കുള്ള ഫണ്ടിംഗ് നിലച്ചതാണ് പ്രശ്നങ്ങള്ക്ക് കാരണം.