അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവായ റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിം ജിമ്മിലേയ്ക്ക് ഏവരേയും ക്ഷണിച്ചു കൊണ്ട് വീണ്ടും മലയാളികളുടെ ഇഷ്ടതാരം റിമി ടോമി. പരിപാടിയെ കുറിച്ചുള്ള വിശദീകരണവുമായി റിമി ടോമി തന്നെയാണ് വീഡിയോയില്‍ എത്തിയിരിക്കുന്നത്. https://fb.watch/gvqW0IgXms/ നവംബറില്‍ നടക്കുന്ന പ്രോഗ്രാമിനായി അയര്‍ലണ്ടിലേയ്ക്കെത്താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് റമി ടോമി പറഞ്ഞു. സംഗീത സാന്ദ്രമായ ഗംഭീര വിരുന്നൊരുക്കാനാണ് തങ്ങള്‍ എത്തുന്നതെന്നും റിമി ടോമി പറയുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ…
ടിപ്പും ഗ്രാറ്റുവിറ്റിയും സംബന്ധിച്ച പുതിയ നിയമം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍
രാജ്യത്തെ ഹോട്ടലുകള്‍ ,റെസ്റ്റോറന്റുകള്‍ , പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ പുതിയ ടിപ്പ് ആന്‍ഡ് ഗ്രാറ്റുവിറ്റി നിയമം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരും. ആദ്യമായി ടിപ്സും സര്‍വ്വീസ് ചാര്‍ജും ഭക്ഷണത്തിന്റെ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത് ഇതോടെ ഇല്ലാതാകും ഇത് കസ്റ്റമേഴ്സിനും തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സര്‍വ്വീസ് ചാര്‍ജ് കസ്റ്റമേഴ്സ് നിര്‍ബന്ധമായും ബില്ലിനൊപ്പം നല്‍കണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക ടിപ്പായി നല്കിയാല് മതിയാകും. ഇത് ഇവിടുത്തെ ജോലിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലില്‍ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകള്‍ ഗ്രാറ്റുവിറ്റി പ്രത്യേകമായി നല്‍കാതെ ബേസിക് സാലറിയില്‍ ഉള്‍പ്പെടുത്തുന്നു. പുതിയ നിയമ നിര്‍മ്മാണത്തോടെ ഇതിനും വിരാമമാകും. ടിപ്പ് ഗ്രാറ്റുവിറ്റി…
കോവിഡ് കാലത്ത് ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ നികുതിയോ ?
പാനാഡെമിക് അണ്എംപ്ലോയ്മെന്റ് പേയ്മെന്റ് ഉള്‍പ്പെടെയുള്ള കോവിഡ് കാല ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവര്‍ ഇതിന് നികുതി അടയ്ക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവരില്‍ പലരേയും റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞതായാണ് വിവരം. ചിലര്‍ 2500 യൂറോ വരെയാണ് നികുതിയടക്കേണ്ടി വരിക. ഇത് ഇവരുടെ മാസവരുമാനത്തില്‍ നിന്നും പിടിക്കും. എന്നാല്‍ സ്വാകാര്യമേഖലയിലെ ജോലിക്കാര്‍ക്ക് മാത്രമെ ഇത് ബാധകമാവൂ എന്നും പറയുന്നുണ്ട്. തങ്ങള്‍ക്ക് ഇത്തരം അറിയിപ്പ് കിട്ടിയതായി നിരവിധി ആളുകളാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. Share This News
എനര്‍ജി ക്രെഡിറ്റ് നാളെ മുതല്‍
കുതിച്ചുയരുന്ന ജീവിത ചെലവില്‍ ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന എനര്‍ജി ക്രെഡിറ്റ് നാളെ മുതല്‍ ലഭിച്ചു തുടങ്ങും. ആദ്യ ഘട്ടമായി 200 യൂറോയാണ് ലഭിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭിക്കുന്നത്. തങ്ങളുടെ എനര്‍ജി ബില്ലില്‍ ക്രെഡിറ്റായാവും ഈ തുക പ്രതിഫലിക്കുക. ബഡ്ജറ്റിലെ ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. രാജ്യത്തെ ഏകദേശം 22 ലക്ഷത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നാളെ മുതല്‍ പദ്ധതി പ്രാബല്ല്യത്തില്‍ വരുമെങ്കിലും ഓരോരുത്തരുടേയും എനര്‍ജി ബില്ലിന്റെ ഡേറ്റിലായിരിക്കും ഇത് ലഭിക്കുക. നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി എല്ലാവരുടേയും ബില്ലുകളില്‍ ഇത് പ്രതിഫലിക്കും. രണ്ടാം ഗഡു ജനുവരി -ഫെബ്രുവരി മാസങ്ങളിലെ ബില്ലിലും മൂന്നാം ഗഡു മാര്‍ച്ച് – ഏപ്രീല്‍ മാസത്തെ ബില്ലിലും ക്രെഡിറ്റായി രേഖപ്പെടുത്തും. ചുരുക്കത്തില്‍ ഏപ്രീല്‍ മാസം വരെയുള്ള എനര്‍ജി ബില്ലില്‍ അല്‍പ്പം ആശ്വാസമുണ്ടാകുമെന്ന് വ്യക്തം. Share This News
സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അരങ്ങേറ്റവും നൃത്തസെമിനാറും ഒക്ടോബര്‍ 31, നവംബര്‍ 1തീയതികളില്‍: മുഖ്യാതിഥി നടന് ശ്രീ വിനീത്*
ഡബ്ലിന്‍ : സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം ‘സംസ്കൃതി 2022’, ഒക്ടോബര്‍ 31 തിങ്കളാഴ്ച നടക്കും.. വൈകുന്നേരം 4 മുതല്‍ 7വരെ റ്റാല ചര്‍ച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍. ഗുരു സപ്ത രാമന് നമ്പൂതിരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന 10 വിദ്യാര്‍ത്ഥിനികളാണ് അരങ്ങേറുന്നത്. 3 വയസ്സ് മുതല്‍ നൃത്തം അഭ്യസിക്കുന്ന കുമാരി സപ്ത രാമന്, ഇന്ത്യയിലും,അയര്‍ലന്‍ഡിലും, യൂറോപ്പിലുടനീളവും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐറിഷ് പ്രസിഡന്റ് Michael D Higgins ന്റെ വസതിയിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ അയര്‍ലണ്ട് പര്യടന വേളയുള്‍പ്പെടെയുള്ള ഒട്ടനവധി പ്രശസ്ത വേദികളിലും തന്റെ അനായാസ നടനവൈഭവം പ്രദര്‍ശിപ്പിച്ച സപ്തയുടെ കലാസപര്യ പ്രശംസനീയമാണ്. നടന മികവുകൊണ്ടും, നാട്യമികവുകൊണ്ടും, ശബ്ദമികവുകൊണ്ടും, മലയാളി മനസ്സില്‍ 1986 മുതല്‍ കലോത്സവ വേദികളിലും, നഖക്ഷതങ്ങള്‍, സര്‍ഗ്ഗം, കാബൂളിവാല…
അയര്‍ലണ്ടില്‍ ജോലി ഒഴിവുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍
നിരവധി മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ജോലി ഒഴിവുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെന്നാണ് പ്രമുഖ ജോബ് വെബ്സൈറ്റായ IrishJobs.ie പുറത്തു വിട്ട വിവരം. ഹോട്ടല്‍ ആന്‍ഡ് കേറ്ററിംഗ് , എച്ച്ആര്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് , റീട്ടെയ്ല്‍ എന്നി മേഖലകളിലെല്ലാം ഒഴിവുകള്‍ കുറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പഴയ പടിയിലെത്തിയപ്പോള്‍ എല്ലാ മേഖലകളിലും നിരവധി ജോലി ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകള്‍ കോവിഡിന് മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും ഇതു സംബന്ധിച്ചുള്ള റിപ്പോര്ട്ടില്പറയുന്നു. Share This News
രാജ്യത്ത് വാടകയില്‍ ഉണ്ടായത് 84 ശതമാനം വര്‍ദ്ധനവ്
അയര്‍ലണ്ടില്‍ വാടകയിനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 10 വര്‍ഷത്തെ വിവരങ്ങളെ ആധാരമാക്കിയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2012 ലെ അപേക്ഷിച്ച് നിലവില്‍ 84 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വീട്ടുവാടകകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബനിധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2012 ല്‍ 589 യൂറോ ആയിരുന്ന വാടക ഇപ്പോല്‍ 1084 യൂറോയാണ്. ഇടത്തരം വരുമാനക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഈ വര്‍ദ്ധനവ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വരുമാനക്കാരില്‍ പകുതിയിലധികം ആളുകളും തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്നും താമസിക്കുന്ന സ്ഥലത്തിന്റെ വാടക നല്‍കാനാണ് ഉപയോഗിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. Share This News
പലിശനിരക്ക് ഇനിയും വര്‍ദ്ധിപ്പിച്ചേക്കും
തുടരുന്ന സാമ്പത്തീക പ്രതിസന്ധിയില്‍ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ വീണ്ടും പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചന. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ 0.75 ശതമാനമായിരിക്കും വര്‍ദ്ധനവ്. ഈ വര്‍ഷം ഇതിനകം രണ്ട് തവണ ഇസിബി പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈയിലും സെപ്റ്റംബറിലുമായിരുന്നു വര്‍ദ്ദനവ് നടപ്പിലാക്കിയത്. ഇനി 0.75 ശതമാനം കൂടി വര്‍ദ്ധിപ്പിച്ചാല്‍ ഈ വര്‍ഷം മുഴുവനുള്ള വര്‍ദ്ധനവ് 2 ശതമാനത്തോളമാകും. യൂറോ സോണിലെ നിലവിലെ പണപ്പെരുപ്പം 9.9 ശതമാനമാണ്. അയര്‍ലണ്ടിലെ പണപ്പെരുപ്പമാകട്ടെ 8.2 ശതമാനവും. പലിശ വര്‍ദ്ധനവ് അയര്‍ണ്ടില്‍ മാത്രം വിവിധ ലോണുകള്‍ എടുത്തിട്ടുള്ള 40,000 ത്തോളം കുടുംബങ്ങളെ ബാധിക്കും Share This News
എമിറേറ്റ്സ് ക്യാബിന് ക്രൂ റിക്രൂട്ട്മെന്റ് ഇന്ന് ഡബ്ലിനില്‍
ലോകോത്തര എയര്‍ലൈനുകളില്‍ ഒന്നായ ദുബായിയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ക്യാബിന് ക്രൂ റിക്രൂട്ട്മെന്റ് ഇന്ന് നടക്കും. ഡബ്ലനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. പ്രതിവര്‍ഷം 35,500 യൂറോയാണ് കമ്പനി ഒാഫര്‍ ചെയ്യുന്ന നികുതി രഹിത ശമ്പളം. ജോലിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യതാമസം , ദുബായ്ക്കുള്ളില്‍ നടത്തുന്ന ഷോപ്പിംഗ് ഇളവുകള്‍. ഇന്നു രാവിലെ മുതല്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും. കുറഞ്ഞത് 21 വയസ്സാണ് പ്രായപരിധി, ഉയരം കുറഞ്ഞത് അഞ്ച് അടി രണ്ടിഞ്ച് ഉണ്ടായിരിക്കണം. കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖലകളില്‍ ഉണ്ടായിരിക്കുന്ന ഉണര്‍വ് കണക്കിലെടുത്ത് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്മെന്റ്. Share This News
പബ്ബുകള്‍ക്കും നൈറ്റ് ക്ലബ്ബുകള്‍ക്കും രാത്രിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം
അയര്‍ലണ്ടില്‍ പബ്ബുകളുടേയും നൈറ്റ് ക്ലബ്ബുകളുടേയും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം മന്ത്രി സഭ അംഗീകരിച്ചു. Oireachtsa ന്റെ പരിഗണനയ്ക്ക് വിട്ട തീരുമാനം അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പിലാക്കിയേക്കും. ടൂറിസത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും ഒപ്പം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതുമാണ് തീരുമാനം. നിയമം നിലവില്‍ വന്നാല്‍ പബ്ബുകള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 : 30 മുതല്‍ വെളുപ്പിനെ 12 : 30 വരെ പ്രവര്‍ത്തിക്കാം. പ്രത്യേക ലൈസന്‍സുള്ള ലേറ്റ് ബാറുകള്‍കള്‍ക്ക് വെളുപ്പിനെ 2: 30 വരെ പ്രവര്‍ത്തിക്കാം നൈറ്റ് ക്ലബ്ബുകള്‍ക്ക് രാവിലെ ആറുമണി വരെ പ്രവര്‍ത്തിക്കാം. നിലവില്‍ പബ്ബുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 11 : 30 നും വെളളി ശനി ദിവസങ്ങളില്‍ 12 ; 30 വരെയും ഞായറാഴ്ചകളില്‍ 11 മണി വരെയുമാണ് പ്രവര്‍ത്തിക്കാവുന്നത്. ലേറ്റ്…