അയര്ലണ്ടില് മിനിമം വേജ് സമ്പ്രദായത്തില് നിലനില്ക്കുന്ന വിവചേനം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ ട്രേഡ് യൂണിയനുകളാണ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. 18 വയസ്സിന് താഴെയുള്ളവരുടെ വേതനം വര്ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
രാജ്യത്ത് കുറഞ്ഞ വേതനം ഇക്കഴിഞ്ഞ ജനുവരി ഒന്നുമുതല് 11.30 യൂറോയാണ്. എന്നാല് 18 വയസ്സിന് താഴെയുള്ളവര്ക്ക് 7.91 യൂറോയും 18 വയസ്സുകാര്ക്ക് 9.04 യൂറോയും 19 വയസ്സുകാര്ക്ക് 10.17 യൂറോയുമാണ് കുറഞ്ഞ വേതനമായി അംഗീകരിച്ചിരിക്കുന്നത്.
എന്നാല് എല്ലാവര്ക്കും മിനിമം വേജ് 11.30 യൂറോ ആയി നിശ്ചയിക്കണമെന്നാണ് ആവശ്യം. മിനിമം വേജിലെ ഈ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിത്യാസം സബ് മിനിമം വേജ് എന്നാണ് അറിയപ്പെടുന്നത്