സ്റ്റാംപ് വിലയില് വര്ദ്ധനവ് ഏര്പ്പെടുത്തി An Post. അടുത്തമാസം ഒന്നാം തിയതി മുതലാണ് വര്ദ്ധനവ് ഏര്പ്പെടുത്തിയിരിക്കുന്നത് ഡൊമസ്റ്റിക് പോസ്റ്റുകള്ക്ക് ഉപയോഗിക്കുന്ന സ്റ്റാംപുകളുടെ വിലയിലാണ് വര്ദ്ധനവ്. 10 സെന്റാണ് വര്ദ്ധനവ് ഏര്പ്പെടുത്തിയിരിക്കുന്നത്.
വര്ദ്ധനവ് നിലവില് വരുന്നതോടെ 1.25 യൂറോ ആയിരുന്ന സ്റ്റാംപ് വില എട്ട് ശതമാനം വര്ദ്ധിച്ച് 1.35 യൂറോ ആകും. എന്നാല് അന്താരാഷ്ട്ര പോസ്റ്റുകള്കൃക്കുള്ള സ്റ്റാംപിന്റെ വില 2.20 യൂറോയായി തുടരും. ഇക്കഴിഞ്ഞ ഒക്ടോബറില് An Post ഡിജിറ്റല് സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ഇതിന്റെ വിലയും രണ്ട് യൂറോയായി തുടരും.
ഇക്കഴിഞ്ഞ മാര്ച്ചിലായിരുന്നു ഇതിന് മുമ്പ് സ്റ്റാംപിന്െ വില വര്ദ്ധിപ്പിച്ചത്. അന്ന് ഡൊമസ്റ്റിക് സ്റ്റാംപിന്റെ വില 15 സെന്റും അന്താരാഷ്ട്ര സ്റ്റാംപിന്റെ വില 20 സെന്റുമായിരുന്നു വര്ദ്ധിപ്പിച്ചത്. ഇന്ധനവില, ഓപ്പറേഷന് കോസ്റ്റ് എന്നിവയടക്കം വര്ദ്ധിച്ചതിനാലാണ് സ്റ്റാംപ് വിലയില് വര്ദ്ധനവ് വരുത്തുന്നതെന്നാണ് An Post നല്കുന്ന വിശദീകരണം.