ടൂറിസം മേഖലയിലെ നികുതി ഉയര്‍ത്തുന്നത് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് നിഗമനം

ടൂറിസം മേഖലയിലെ നികുതി ഉയര്‍ത്തുന്നത് ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി 2020 ല്‍ 9 ശതമാനമാക്കി കുറച്ച വാറ്റ് തിരികെ 13.5 ശതമാനമായി മാര്‍ച്ച് മാസം മുതല്‍ മാറും.

ഇങ്ങനെ ഉയരുന്ന നികുതി ഉപഭോക്താക്കളിലേയ്ക്ക് ബില്ലുകളിലൂടെ എത്തുമ്പോള്‍ അത് ബിസിനസിനെ ബാധിക്കുമെന്നും അത് 24000 ത്തോളം ആളുകളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും ഐറീഷ് ടൂറിസം ഇന്‍ഡസ്ട്രി കോണ്‍ഫഡറേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനാല്‍ വാറ്റ് ഉയര്‍ത്താതെ ഒമ്പത് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ടൂറിസം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടവരുടെ ആവശ്യം. നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് ഇതുവരെ 900 മില്ല്യണ്‍ യൂറോയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലകളിലാവും തൊഴില്‍ നഷ്ടമുണ്ടാവുക.

Share This News

Related posts

Leave a Comment