രാജ്യത്ത് വാടക നല്കി താമസിക്കുന്ന ആളുകള്ക്ക് സര്ക്കാര് കഴിഞ്ഞ ബഡ്ജറ്റില് പ്രഖ്യാപിച്ച റെന്റ് ക്രെഡിറ്റ് ഈ മാസം ലഭിക്കും. 2022 ലെ ടാക്സ് ക്രെഡിറ്റാണ് ഇപ്പോള് ലഭിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്നവര്ക്ക് മാത്രമല്ല കുട്ടികള്ക്കായി വാടക നല്കുന്ന മാതാപിതാക്കള്ക്കും ടാക്സ് ക്രെഡിറ്റ് ലഭിക്കും .
500 യൂറോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ ദമ്പതികള്ക്ക് 1000 യൂറോ ലഭിക്കും. വീടുകള് വാടകയ്ക്ക് നല്കിയിരിക്കുന്ന വ്യക്തികള് RTB യില് രജിസ്റ്റര് ചെയ്തിരിക്കണമെന്നത് മാത്രമാണ് ഏക നിബന്ധന. ഭൂരിഭാഗം വീട്ടുടമകളും ഇങ്ങനെ രജിസ്റ്റര് ചെയ്തിരിക്കുന്നതിനാല് വാടകകാര്ക്ക് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതില് മറ്റ് പ്രശ്നങ്ങളുണ്ടാകില്ല.
തങ്ങള് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ അഡ്രസും വീട്ടുമടമയുടെ PPS നമ്പറും RTB രജിസ്ട്രേഷന്റെ കണ്ഫര്മേഷനും നല്കിയാണ് റെന്റ് ക്രെഡിറ്റിന് അപേക്ഷിക്കേണ്ടത്.