വിലക്കയറ്റത്തില്‍ പൊറുതുമുട്ടുന്ന ജനങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കൈത്താങ്ങായി കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കര്‍ പ്രഖ്യാപിച്ചതാണ് ക്രിസ്മസ് ബോണസ്. ബോണസ് ലഭിക്കാന്‍ യോഗ്യരായവരുടെ വിവരങ്ങളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍നിശ്ചയിച്ചതിലും കൂടുതല്‍ ആളുകള്‍ക്ക് ക്രിസ്മസ് ബോണസ് ലഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ഇല്‍നെസ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് കൂടി ക്രിസ്മസ് ബോണസ് നല്‍കാനാണ് തീരുമാനം. 12 മാസമോ അതിലധികമോ ആയി ഇല്‍നെസ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ഇരട്ടി തുകയായിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി സമര്‍പ്പിച്ച പ്രെപ്പോസലിന് മന്ത്രിസഭി അംഗീകാരം നല്കി. ഇതോ 17,500 പേര്‍ക്കെങ്കിലും അധികമായി ഈ ബോണസ് ലഭിക്കും. 208 യൂറോ ലഭിച്ചിരുന്നവര്‍ക്ക് ഡിസംബറില്‍ 416 യൂറോ ലഭിക്കും. ഡിസംബര്‍ ആദ്യവാരം മുതല്‍ ക്രിസ്മസ് ബോണസ് നല്കി തുടങ്ങും. Share This News
ക്രിസ്മസ് കാലത്ത് താത്ക്കാലിക ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം
ക്രിസ്മസ് കാലം ആഘോഷങ്ങളുടേതാണ്. ഇതിനാല്‍ തന്നെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ചാകരയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം താത്ക്കാലകമായി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളും താത്ക്കാലിക ജോലി അന്വേഷിക്കുന്നവരും നിരവധിയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം ജീവനക്കാരെ ആവശ്യമുള്ള സഥാപനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു Life Style Sports Cine world TK Maxx Marks Spencer Costa Coffee The perfume Shop LIFFEY VALLEY DUNNES STORES Share This News
ALDI അയര്‍ലണ്ടില്‍ തൊഴിലവസരങ്ങള്‍
അയര്‍ലണ്ടിലെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ALDI യില്‍ തൊഴിലവസരങ്ങള്‍ക്ക് വഴി തുറക്കുന്നു. 73 മില്ല്യണ്‍ യൂറോയുടെ നിക്ഷേപം ഉടന്‍ നടത്തുമെന്ന് ALDI അയര്‍ലണ്ട് പ്രഖ്യാപിച്ചു. ഡബ്ലിനില്‍ 11 പുതിയ സ്റ്റോറുകള്‍ കൂടി ആരംഭിക്കാനാണ് ALDI യുടെ പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിലായിരിക്കും 11 സ്റ്റോറുകള്‍ ആരംഭിക്കുക. 350 സ്ഥിര ജീവനക്കാരെ ഇതിന്റെ ഭാഗമായി നിയമിക്കും. 550 ലധികം കണ്‍സ്ട്രക്ഷന്‍ ജോലികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. 4650 ജീവനക്കാരാണ് നിലവില്‍ ALDI യുടെ ഭാഗമായി തൊഴില്‍ ചെയ്യുന്നത്. ഇതില്‍ 670 പേര് ഡബ്ലിനില്‍ ജോലി ചെയ്യുന്നു. 330 ഓളം വിതരണക്കാരും ALDI യുടെ ഭാഗമായുണ്ട്. ഇതുകൂടി പരിഗണിക്കുമ്പോള്‍ നേരിട്ടല്ലാതെ ജോലി ലഭിക്കുന്നവരും നിരവധിയാണ്. Share This News
സ്വകാര്യതാ ലംഘനം : മെറ്റയ്ക്ക് വന്‍ തുക പിഴയിട്ട് അയര്‍ലണ്ട്
ഫേസ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് അയര്‍ലണ്ടില്‍ കനത്ത തിരിച്ചടി. 265 മില്ല്യണ്‍ യൂറോയാണ് മെറ്റയ്ക്ക് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന് പിഴയിട്ടിരിക്കുന്നത്. സ്വകാര്യതാ ലംഘനം നടത്തിയതിനാണ് മെറ്റ ഈ ഭീമന് തുക പിഴയടക്കേണ്ടി വന്നിരിക്കുന്നത്. ഡേറ്റാ സക്രാപ്പിംഗ് സംബന്ധിച്ച് 2021 ഏപ്രീല്‍ മാസത്തില്‍ ആരംഭിച്ച ഒരു അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. യൂറോപ്പിന്റെ ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന് മെറ്റ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ തീരുമാനം പുനപരിശോധിക്കണമെന്നാണ് മെറ്റ ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് തങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് കമ്പനി പറഞ്ഞു. ഇതിനാലാണ് കമ്മീഷന്റെ അന്വേഷണവുമായി സഹകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. മെസഞ്ചറിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും ടൂളുകള്‍ ഉപയോഗിച്ച് 2018 മെയ് മാസം 25 നും 2019 സെപ്റ്റംബറിനും ഇടയില്‍ ഡേറ്റാ സ്ക്രാപ്പിംഗ് നടത്തിയെന്നാണ് കണ്ടെത്തല്‍ എന്താണ് ഡേറ്റാ സ്ക്രാപ്പിംഗ് Data scraping is a technique…
ഐറിഷ് റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച വരെ തുടരാം
ഐറീഷ് റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച കൂടി രാജ്യത്ത് തുടരാമെന്ന് എമിഗ്രേഷന്‍ വകുപ്പ്. രാജ്യത്തെ തൊഴിലുടമകള്‍ക്കായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റസിഡന്‍സി കാര്‍ഡ് പുതുക്കാന്‍ കാലതാമസം ഉണ്ടാകുന്ന അവസ്ഥയില്‍ മാത്രമാണ് ഇത്തരമൊരു ഇളവ് നല്‍കിയിരിക്കുന്നത്. കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച ജോലിയില്‍ നിലനിര്‍ത്താം എന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ ജീവനക്കാരന് കാര്‍ഡ് പുതുക്കാന്‍ അപേക്ഷ നല്കി എന്നുള്ളതിന്റെ തെളിവ് തൊഴിലുടമയ്ക്ക് മുന്നില്‍ ഹാജരാക്കണം. ഇപേക്ഷകളുടെ ബാഹുല്ല്യമാണ് ഇത്തരമൊരു ഇളവിന് കാരണം. ഇപ്പോള്‍ കാര്‍ഡ് പുതുക്കുന്നതിന് ആറാഴ്ചവരെ സമയം എടുക്കുന്നുണ്ടെന്നും തുടര്‍ന്ന് ഇത് അപേക്ഷകന്റെ കൈവശം എത്താന്‍ രണ്ടാഴ്ച എടുക്കുമെന്നുമാണ് എട്ടാഴ്ച ഇളവ് നല്കാന് കാരണമായി പറയുന്നത്. Share This News
ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് യുകെയില്‍ നഴ്സുമാര്‍ പണിമുടക്കിലേക്ക്
ബ്രിട്ടനില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ഡിസംബര്‍ 15 നും 20 നും പണിമുടക്കും. ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്സുമാരുടെ സംഘടന പണിമുടക്കിലേക്കു നീങ്ങുന്നത്. സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്. കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവില്‍ നഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയത്. ജീവിതച്ചെലവുകള്‍ നിയന്ത്രണാതീതമായി ഉയര്‍ത്തി 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിട്ടന് നേരിടുന്നത്. ജീവിത ചെലവും ജോലി ഭാരവും ഇരട്ടിയായെങ്കിലും ശമ്പളം മാത്രം പഴയ പടിയാണ്. മലയാളി നഴ്സുമാരടക്കം ലക്ഷക്കണക്കിനാളുകളാണ് ദുരിതക്കയത്തില്‍ കരുതുന്നത്. Share This News
ക്രിസ്മസ് കാലത്ത് ജനം ഭയക്കുന്നത് വൈദ്യുത ബില്ലിനെ
മണ്ണിലും മനസ്സിലും കുളിരുപെയ്യുന്ന ക്രിസ്മസ് കാലം പടിവാതില്ക്കല് എത്തിക്കഴിഞ്ഞു. ആഘോഷങ്ങളും ആരംഭിച്ചു. എന്നാല്‍ ഇത്തവണത്തെ ക്രിസ്മസിന് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴും മനസ്സില്‍ ഭീതിയായി നില്‍ക്കുന്നത് വൈദ്യുതി ബില്ലാണ്. വീടു പരിസരവും പുല്‍ക്കൂടും ട്രീയും എല്ലാം വൈദ്യുതാലങ്കാരങ്ങളാല്‍ മനോഹരമാക്കാതെ ഒരിക്കലും ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ണ്ണമാകില്ല. WIZER ENERGY നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ ആളുകളും പങ്കുവെച്ചതും ഇതേ ആശങ്കയാണ്. ഡിസംബറില്‍ മാത്രം വൈദ്യുതി ബില്ലില്‍ ശരാശരി 60 ലധികം യൂറോയുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതിബില്‍ വളരെ ഉയര്‍ന്നു നില്ക്കുന്നു എന്നതാണ് ഈ വിഷയം ഇത്രയധികം ആശങ്കയുണ്ടാക്കുന്നതാകാന് കാരണം Share This News
ടെക് മേഖലയില്‍ ഇനിയും ജോലി നഷ്ടമോ ? ഉപപ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ആമസോണ്‍, മെറ്റ , ട്വിറ്റര്‍ കമ്പനികളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിന്റെ ആഘാതത്തിലാണ് ടെക് മേഖല. ടെക് മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ പ്രതിസന്ധിയുടെ മുന്നറിയിപ്പാണോ ഈ പിരിച്ചു വിടല്‍ എന്നു പോലും സാമ്പത്തീക ലോകം സംശയിക്കുന്നു. എന്നാല്‍ ടെക് മേഖലയില്‍ ഇനിയും പിരിച്ചു വിടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ തന്നെയാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്. ഡിജിറ്റല്‍ അയര്‍ലണ്ട് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഈ മുന്നറിയിപ്പെന്നതാണ് ഏറെ ശ്രദ്ധേയം. ജോലി നഷ്ട്ടപ്പെട്ട ആളുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്കി രാജ്യത്ത് ഇപ്പോള്‍ വലിയ നിക്ഷേപങ്ങള്‍ വരുന്നുണ്ടെന്നും ഇതി പ്രതീക്ഷ നല്‍കുന്നതാണെന്നും ഇതിനാല്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. Share This News
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു .
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു .അയർലണ്ടിൽ എത്തിയ ഫാ.പ്രിൻസിനെ ,നിലവിലെ ചാപ്ലയിൻ ഫാ.റോബിൻ തോമസ് ,കൈക്കാരന്മാരായ സിബി ജോണി ,അനിൽ ആൻറണി എന്നിവർ ചേർന്ന് സ്വീകരിച്ചു . പിന്നീട് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ ഫാ.പ്രിൻസ് ഔദ്യോഗികമായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിനായി ചുമതലയേറ്റു .വി .കുർബാനയ്ക്ക് ഫാ.റോബിൻ തോമസ് ,ഫാ .ഷോജി ,ഫാ.പ്രിൻസ് മാലിയിൽ എന്നിവർ നേതൃത്വം നൽകി .പാരിഷ് കൗൺസിൽ സെക്രട്ടറി ബിനോയി കാച്ചപ്പിള്ളി ഫാ.പ്രിൻസിനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു സംസാരിച്ചു . ഫാ .റോബിൻ തോമസ് ,ഇടവകാംഗങ്ങൾ കഴിഞ്ഞ ആറു വര്‍ഷകാലമായി തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ,നിയുക്ത ചാപ്ലയിൻ ഫാ .പ്രിൻസിനു ആശംസകൾ അർപ്പിക്കുകയും ചെയ്തു . സെബിൻ സെബാസ്റ്റ്യൻ (പി.ആർ.ഓ) Share This News
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നേക്കുമെന്ന് സൂചന
ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ധനവില നിലവില്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയിലാണ്. എന്നാല്‍ ഈ വിലക്കുറവ് ഏറെ നാള് നിലനില്‍ക്കില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പെട്രോളിന്റെ ശരാശരി വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കുറഞ്ഞ് 1.77 യൂറോയിലാണ് നില്‍ക്കുന്നത്. ഡീസലിന്റെ വില ആറ് ശതമാനം കുറഞ്ഞ് 1.96 യൂറോയാണ് ഇപ്പോള്‍. എന്നാല്‍ ഈ വിലക്കുറവ് അധികനാള്‍ നിലനില്‍ക്കില്ലെന്നാണ് AA IRELAND നല്കുന്ന സൂചന. സാഹചര്യങ്ങള്‍ വേഗത്തില്‍ മാറുമെന്നും വില ഉടന്‍ വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുന്നു. റഷ്യന്‍ ക്രൂഡോയില്‍ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ തീരുമാനം ഡിസംബര്‍ അഞ്ചിന് വരാനിരിക്കുന്നതും G7 ഫ്യൂവല്‍ പ്രൈസ് ക്യാപുമാണ് ഇതിന് കാരണമായി പറയുന്നു. ഇങ്ങനെ വന്നാല്‍ ക്രൂഡോയില്‍ വില ഉയരുകയും അത് ഇന്ധനവിലയെ സാരമായി തന്നെ ബാധിക്കുകയും ചെയ്യും. ക്രിസ്മസ് ന്യൂഇയര്‍ സമയത്ത് ഇന്ധന വില ഉയര്‍ന്നാല്‍ ഈ വിലവര്‍ദ്ധനവിന്റെ കാലത്ത് അത്…