ഗോള്വേ :ഗോള്വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസിയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അരുണ് ജോസഫിനെ പ്രസിഡണ്ടായും വര്ഗ്ഗീസ് വൈദ്യനെ വൈസ് പ്രസിഡണ്ടായും ജിതിൻ മോഹൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഹാരിഷ് വില്സനാണ് ട്രഷറര്. രഞ്ജിത് നായര് അസിസ്റ്റന്റ് സെക്രട്ടറിയായും. മാത്യൂസ് ജോസഫ് അസിസ്റ്റന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു .
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്ന വിവിധ കലാ കായിക പരിപാടികൾ തുടരുന്നതിനോപ്പം കൂടുതൽ പുതുമയാർന്ന പ്രോഗ്രാമുകൾ നടത്തുവാൻ യോഗം തീരുമാനിച്ചു.പുതിയതായി ഗോൾവേയിലേക്കു കടന്നു വരുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും GICC നൽകുന്ന സഹായ സഹകരണങ്ങൾ തുടരുവാൻ തീരുമാനിച്ചു. ഇതിനുള്ള വിവിധ ഉത്തരവാദിത്വങ്ങള് ഓരോ കമ്മിറ്റി അംഗത്തിനും വിഭജിച്ചു നല്കിയാണ് യോഗം സമാപിച്ചത്
കഴിഞ്ഞ വര്ഷം GICC പ്രവര്ത്തനങ്ങളുമായി സഹകരിച്ച ഏവര്ക്കും സ്പോണര്മാര്ക്കും യോഗം നന്ദി അറിയിച്ചു. .കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്ത്തനങ്ങള്ക്ക് സംഘടന ഏവരുടെയും സഹായസഹകരണങ്ങള് അഭ്യര്ത്ഥിച്ചു
മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്:
ഷാഹിൻ , ജോസഫ് തോമസ് (സ്പോർട്സ് )
ജോസ്കുട്ടി സക്കറിയ, റോബിൻ മാത്യു (ഫുഡ് കമ്മിറ്റി )
ജോസഫ് തോമസ് , റോബിൻ ജോസ് (കള്ച്ചറല് കോഓര്ഡിനേറ്റര്),
ജിമ്മി മാത്യു, ജോസ് സെബാസ്റ്റ്യൻ (മീഡിയ ടീം )
ജോണ് മംഗളം, ജോര്ജ് മാത്യു,ജോമിറ്റ് സെബാസ്റ്റ്യൻ , സുജിത് റോബർട്ട് , ഡിപിൻ തോമസ് (ഇവൻറ് കോർഡിനേറ്റർസ്)
Share This News