അയര്ലണ്ടില് സര്ക്കാര് തന്നെ മുന്കൈ എടുത്ത് ആളുകള്ക്ക് നല്കി വരുന്ന ലോക്കല് അതോറിറ്റി ഹോം ലോണിന്റെ മാനദണ്ഡങ്ങളില് മാറ്റം വരുത്തി. കൂടുതല് ആളുകള്ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങള്. വായ്പ ലഭിക്കുന്ന തുക ഉയര്ത്തിയതിനൊപ്പം ഈ വായ്പ ലഭിക്കാനുള്ള അര്ഹതയ്ക്കായുള്ള വരുമാന പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
Dun Laoghaire-Rathdown, South Dublin, Dublin City, Fingal, Wicklow, and Kildare എന്നീ സ്ഥലങ്ങളില് വീടുകളുടെ വില 320,0000 ത്തില് നിന്നും 360000 ആക്കി ഉയര്ത്തിയിട്ടുണ്ട്.
Galway City and county, Cork City and county, Louth, and Meath, എന്നിവിടങ്ങളില് 10,000 യൂറോ ഉയര്ത്തി 330000 ആക്കി
In Limerick, Waterford, Clare, Wexford, Westmeath, and Kilkenny, എന്നിവിടങ്ങളില് 50,000 യൂറോ ഉയര്ത്തി 300000 ആക്കിയിട്ടുണ്ട്.
മറ്റെല്ലാ സ്ഥലങ്ങളിലും വിടുകളുടെ വില 250000 എന്നുള്ളത് 275000 ആക്കിയിട്ടുണ്ട്.
പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള സിംഗിള് അപേക്ഷകരുടെ വരുമാന പരിധി 50,000 യൂറോയും 65000 യൂറോയും ആയിരുന്നത് 70,000 യൂറോയായും രണ്ടു പേര് ചേര്ന്നാവുമ്പോള് 75000യൂറോ ആയിരുന്നത് 85000 യൂറോ ആക്കിയും ഉയര്ത്തിയിട്ടുണ്ട്.