ഡബ്ലിന് മൃഗശാലയില് ഒഴിവുകള്. സീസണല് റീട്ടെയ്ല് അസിസ്റ്റന്റിന്റെ ഒഴിവാണ് നിലവിലുള്ളത്. പ്രത്യേക റിക്രൂട്ട്മെന്റ് ഓപ്പണ് ഡേ നടത്തിയാണ് നിയമനം നടത്തുന്നത്. ഈ വരുന്ന 25 നാണ് ഓപ്പണ് ഡേ. താത്പര്യമുള്ളവര് ഇതില് പങ്കെടുക്കണം. അപേക്ഷ നല്കി ക്ഷണം ലഭിക്കുന്നവര്ക്ക് മാത്രമാണ് റിക്രൂട്ട്മെന്റ് ഓപ്പണ് ഡേയില് പങ്കെടുക്കാന് സാധിക്കുന്നത്.
ആഴ്ചാവസാനങ്ങളിലും, സ്കൂള് അവധി സമയങ്ങളിലും ജോലി ചെയ്യേണ്ടി വരും. കുറഞ്ഞ പ്രായപരിധി 17 വയസ്സാണ് 2023 മാര്ച്ച് 10 നുള്ളില് 17 വയസ്സ് പൂര്ത്തിയാകണം. കസ്റ്റമര് സര്വ്വീസ് മേഖലയിലെ നൈപുണ്യവും ആശയവിനിമയ ശേഷിയും റീട്ടെയ്ല് കസ്റ്റമര് സര്വ്വീസ് മേഖലയില് ഒരു വര്ഷത്തെ പ്രവൃത്തി പരിചയമുളളവര്ക്ക് അപേക്ഷിക്കാം.
അപേക്ഷ നല്കുന്നതിനും കൂടുതല് വിവരങ്ങള്ക്കുമായി താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.
https://www.dublinzoo.ie/careers/retail-recruitment-open-day-saturday-25th-february-2023/