ട്രിനിറ്റി കോളേജ് ലൈബ്രറിയിലേയ്ക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു

ഡബ്ലിനില്‍ ട്രിനിറ്റി കോളേജ് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു. ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രദേശത്തെ സുരക്ഷയ്ക്കായാണ് നിയമം. ലൈബ്രറിയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളത് സമ്മര്‍ കാലത്താണ്. സമ്മറിലേയ്ക്കാണ് നിയമനവും

ഒരു വര്‍ഷം 10 ലക്ഷത്തോളം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ തിരക്കേറിയ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരായിരിക്കണം അപേക്ഷകര്‍. മെയ് മാസം 8 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് നിയമനം.

ആഴ്ചയില്‍ 39 മണിക്കൂറാണ് ജോലി സമയം . ആറ് ഒഴിവുകളാണ് ഉള്ളത്. ഫെബ്രവരി 15 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി. അപേക്ഷകള്‍ നല്‍കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.jobalert.ie/job/library-guard-trinity-college-dublin?fbclid=IwAR0EhCyVbjo-6Br2blUDDUmp0p4ocVdCgF-V3Vq9TU_YWVbWG_xNRhQzyfw

Share This News

Related posts

Leave a Comment