ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്ഡേറ്റുമായി കമ്പനി രംഗത്ത്. quiet എന്ന പുതിയ ഓപ്ഷനാണ് നല്‍കുന്നത്. ഇന്നലെ മുതലാണ് ഇത് നിലവില്‍ വന്നത്. അയര്‍ലണ്ട് , യുകെ, യുഎസ്, കാനഡ, ന്യൂസിലന്‍ഡ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. qഹഗാൂ മോഡ് ആക്ടിവേറ്റ് ചെയ്തിട്ടാല്‍ ആ സമയത്ത് നോട്ടിഫിക്കേഷന്‍സ് ഒന്നും വരില്ല. മെസേജുകള്‍ക്ക് ഓട്ടോമാറ്റിക് റിപ്ലെ പോവുകയും ചെയ്യും. മാത്രമല്ല ആക്ടിവിറ്റി സ്റ്റാറ്റസ് Quiet എന്നാകും കാണിക്കുക.. ഫ്രണ്ട്സിനേയും ഫോളേവേഴ്സിനേയും മാറ്റി നിര്‍ത്തി മറ്റ് നോട്ടിഫിക്കേഷന്‍സിന്റെ ശല്ല്യങ്ങളില്ലാതെ ഇന്‍സ്റ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല കുറച്ചു സമയത്തേക്ക് ഈ വ്യക്തി അവയ്ലബ്ള്‍ ആയിരിക്കില്ല എന്ന് ഫോളേവേഴ്സിന് മനസ്സിലാകാനും ഇത് സാധിക്കും. Share This News
Argos അയര്‍ലണ്ടിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
പ്രമുഖ റീടെയ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ Argos അയര്‍ലണ്ടിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തോടെ അയര്‍ലണ്ടിലെ എല്ലാ ഔട്ട്ലെറ്റുകളും അടച്ചു പൂട്ടാനാണ് തീരുമാനം. കമ്പനി മാനേജ്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും കൂടുതല്‍ നിക്ഷേപം നടത്തുനന്നതില്‍ കാര്യമില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കമ്പനിയുടെ തീരുമാനത്തിന്റെ ഫലമായി Argos ന്റെ എല്ലാ ഔട്ട് ലെറ്റുകളും അടച്ചു പൂട്ടും. ഏതാണ്ട് അഞ്ഞൂറിലധികം ആളുകള്‍ക്ക് തൊഴിലും നഷ്ടമാകും. എന്നാല്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജൂണ്‍ നാണ് പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിക്കുക. എന്നാല്‍ വെബ്സൈറ്റ് വഴിയുള്ള ഓര്‍ഡറുകളും ഹോം ഡെലിവെറി ഓര്‍ഡറുകളും മാര്‍ച്ച് 22 വരെയെ നല്കാന് കഴിയു. വില്‍പ്പനാനന്തര സേവനങ്ങളായ റിട്ടേണ്‍, റീ ഫണ്ട്, എക്സേഞ്ച് എന്നിവ ക്ലോസിംഗ് ഡേറ്റ് വരെയെ ഉണ്ടാകൂ. Share This News
അയര്‍ലണ്ടിലെ 59 ശതമാനം പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നു
ആഗോള തലത്തില്‍ കമ്പനികളില്‍ പിരിട്ടുവിടലുകള് തുടരുകയാണ് മാത്രമല്ല പുതിയ നിയമനങ്ങളും മന്ദഗതിയിലാണ്. എങ്കിലും അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന പ്രഫഷണലുകളില്‍ അധികവും ഇപ്പോഴും തങ്ങളുടെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. ലിങ്ക്ഡിനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. കൂടുതല്‍ ആളുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോഴും ഉയര്‍ന്ന ശമ്പളം ലക്ഷ്യം വച്ചാണ്. ഒപ്പം ഫ്ലെക്സിബിള്‍ ആയിട്ടുള്ള ജോലി സമയത്തിന് പ്രാധാന്യം കൊടുക്കുന്നവരുമുണ്ട്. മുഴുവന്‍ സമയ ഓഫീസ് ജോലിയെക്കാളും പലരും ആഗ്രഹിക്കുന്നത് റിമോട്ട് വര്‍ക്കിംഗാണ്. സര്‍വ്വെയില്‍ പങ്കെടുത്ത 59 ശതമാനം ഐറീഷ് പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. അയര്‍ലണ്ടിലെ നിയമന നിരക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 ശതമാനത്തിലധികം താഴെയാണ് എന്നതും വസ്തുതയാണ്. പുതിയ ജോലിയോ പ്രമോഷനോ കിട്ടിയാലും ജോലി സമയം ഫ്ളെക്സിബിള്‍ അല്ലെങ്കില്‍ ആ ജോലി വേണ്ടെന്നുവെയ്ക്കുമെന്നു പറഞ്ഞവരും ഉണ്ട്. Share This News
മൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍ ; ജോലി നഷ്ടമാവുക 10,000 പേര്‍ക്ക്
ട്വിറ്റര്‍, മെറ്റാ, ആമസോണ്‍ എന്നിവയ്ക്ക് പുറമേ ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റും ജീവനക്കാരെ കുറയ്ക്കുന്നു. ഇന്നലെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ 10,000 പേര്‍ക്കാവും ജോലി നഷ്ടമാവുക. കമ്പനിയുടെ ആകെ തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണിത്. ചിലരാജ്യങ്ങളിലെ സാമ്പത്തീക മാന്ദ്യവും ഒപ്പം ചില രാജ്യങ്ങളില്‍ മാന്ദ്യം പ്രതീക്ഷിക്കുന്നതുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് കമ്പനി സിഇഒ സത്യ നാഥെല്ലെ ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. കമ്പനിക്ക് ലോകത്താകമാനം 2,21,000 ജീവനക്കാരാണുള്ളത്. എന്നാല്‍ പിരിച്ചുവിടല്‍ ഏത് രാജ്യത്തു നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമോ എന്നറിയില്ലെന്നും മൈക്രോസോഫ്റ്റുമായി നിരന്തരം സമ്പര്‍ക്കത്തില്‍ തുടരാന്‍ താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അയര്‍ലണ്ടില്‍ നിലവില്‍ സാമ്പത്തീക മാന്ദ്യമില്ലാത്തതിനാല്‍ ഇവിടെ വലിയ തോതിലുള്ള ജോലി നഷ്ടം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Share This News
നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍
അയര്‍ലണ്ടിലെ നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടിലെ പ്രമുഖ ജോബ് വെബ്സൈറ്റായ Morgan McKinley പുറത്തു വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തൊഴിലാളി ക്ഷാമത്തിന്റെ സമ്മര്‍ദ്ദം നിലവില്‍ നിര്‍മ്മാണ മേഖലയെ ബാധിച്ചിട്ടുണ്ടെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു. സൈറ്റ് മാനേജര്‍മാര്‍, ക്വാണ്ടിറ്റി സര്‍വേയര്‍മാര്‍, കാര്‍പ്പെന്റേഴ്സ് , പ്രൊജക്ട് മാനേജര്‍മാര്‍ എന്നി വിഭാഗങ്ങളിലാണ് നലവില്‍ ജീവനക്കാരെ ലഭിക്കാനില്ലാതത്തതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകളും. ജോലി തേടി നല്കുന്ന അപേക്ഷകളും പഠനവിധേയമാക്കിയാണ് നിര്‍മ്മാണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തീക മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലുപം 2023 നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ഷമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 അവസാന പാദത്തില്‍ നിരവധി റിക്രൂട്ട്മെന്റുകള്‍ നടന്നിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാകും 2023 എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. വിവിധ മേഖലകളില്‍ 2023 ല്‍…
RYANAIR ല്‍ ഒഴിവുകള്‍ നിയമനം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക്
പ്രമുഖ വിമാനക്കമ്പനിയായ RYANAIR ല്‍ നിരവധി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്. ഐ ഡി കോര്‍ഡിനേറ്റര്‍, പേ റോള്‍ സ്പെഷ്യലിസ്റ്റ്, റോസ്റ്റര്‍ സ്പെഷ്യലിസ്റ്റ് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനങ്ങള്‍. ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. താഴെ പറയുന്ന ലിങ്കുൡ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ.് ഐ.ഡി കോര്‍ഡിനേറ്റേഴ്സ് https://jobs.workable.com/view/sjrfQurzd1tVEaAcM1XX87/id-admin-%26-coordinator-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic പേ റോള്‍ സ്പെഷ്യലിസ്റ്റ് https://jobs.workable.com/view/s3z7hjKR4fgHL72xNjxxrM/payroll-specialist-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic റോസ്റ്റര്‍ സ്പെഷ്യലിസ്റ്റ് https://apply.workable.com/ryanair/j/E934F1CE76/apply/ Share This News
GO AHEAD IRELAND ല്‍ ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍
അയര്‍ലണ്ടിലെ പ്രമുഖ പൊതുഗതാഗത സര്‍വ്വീസ് ദാതാക്കളായ ഗോ എഹെഡ് അയര്‍ലണ്ടില്‍ ഒഴിവുകള്‍. ബസ് ഡ്രൈവര്‍മാരുടേയും മെക്കാനിക്കുകളുടേയും ഒഴിവുകളാണ് ഉള്ളത്. സൗജന്യ യാത്ര, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ നിരവധി ആനുകൂല്ല്യങ്ങള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ലഭ്യമാണ്. ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 32000 മുതല്‍ 40,000 യൂറോ വരെ ശമ്പളം ലഭിക്കും മെക്കാനിക്കുകള്‍ക്ക് മണിക്കൂറിന് 26 യൂറോയാണ് ലഭിക്കുക. ആഴ്ചയില്‍ 40 മണിക്കുറാണ് ജോലി. B കാറ്റഗറി, D കാറ്റഗറി ലൈസന്‍സ് ഗോള്‍ഡര്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. D കാറ്റഗറി ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്കി ഡി കാറ്റഗറി ലൈസന്‍സ് ലഭിക്കുന്നതിനുള്ള ടെസ്റ്റിന് ഹാജരാക്കും. ട്രെയിനിംഗിന്റെ ഫീസ് ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://www.goaheadireland.ie/careers Share This News
കുട്ടികള്‍ക്ക് വാക്സിനുകള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി വീണ്ടും എച്ച്എസ്ഇ
കുട്ടികള്‍ക്ക് ഇനിയും വാക്സിന് നല്‍കാത്ത മാതാപിതാക്കളോട് വീണ്ടും അഭ്യര്‍ത്ഥനയുമായി എച്ച്എസ്ഇ. വിന്ററില്‍ അയര്‍ലണ്ടില്‍ കോവിഡ്, ഫ്ളു എന്നിവ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇ യുടെ നടപടി. ഫ്ളു , കോവിഡ് എന്നീ വൈറസുകള്‍ ശരീരത്തില്‍ കയറിയാലും ഗുരുതുര അവസ്ഥയിലേയ്ക്ക് പോകാതിരിക്കാന്‍ വാക്സിന് പ്രതിരോധം തീര്‍ക്കുമെന്നതിനാലാണ് കുടികള്‍ക്ക് വാക്സിന് നല്കാന് ഒരു മടിയും കാണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എച്ച്എസ്ഇ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഈ വിന്ററില്‍ എഴുനൂറോളം കുട്ടികളാണ് വിവിധ രോഗങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതേ തുടര്‍ന്ന് ആഴ്ചാവസാനങ്ങളില്‍ വാക്ക് ഇന്‍ ക്ലിനിക്കുകള്‍ എച്ച്എസ്ഇ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നേരിട്ടെത്തി കുട്ടികള്‍ക്ക് വാക്സിനുകള്‍ നല്‍കാവുന്നതാണ്. മുതിര്‍ന്നവരില്‍ ഫ്ളു ബാധിക്കാനുള്ള സാധ്യതയുടെ രണ്ടിരട്ടിയാണ് കുട്ടികളിലേയ്ക്ക് രോഗം പടരാനുള്ള സാധ്യത. ഇതിനാല്‍ തന്നെ മാതാപിതാക്കല്‍ ജാഗ്രത പാലിക്കണമെന്നും എത്രയും വേഗം വാക്സിന് നല്‍കണമെന്നുമാണ് എച്ച്എസ്ഇ നിര്‍ദ്ദേശം. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലയ്ക്കരുതെന്നും വീടുകളില്‍തന്നെ ഇരുത്തണമെന്നും…
രാജ്യത്തിന്റെ സമ്പത്തില്‍ 27 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈവശം
രാജ്യത്തിന്റെ സമ്പത്തിന്റെ നിലവിലെ കൈവശവും വിതരണവും സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്ത്. അയര്‍ലണ്ടിലെ സമ്പത്തിന്റെ 27 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയ്യിലാണെന്നാണ് കണക്കുകള്‍. ഇത് ഏകദേശം 232 ബില്ല്യണ്‍ യൂറോ വരും. ഓക്സ്ഫാം ക്ലെയിംസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്തെ രണ്ട് സമ്പന്നരുടെ കൈയ്യില്‍ ഇരിക്കുന്ന സമ്പത്ത് രാജ്യത്തെ പകുതി ആള്‍ക്കാരുടെ കൈവശമുള്ള സമ്പത്തിനെക്കാള്‍ അമ്പത് ശതമാനം കൂടുതലാണ്. 47 മില്ല്യണ്‍ യൂറോ 1435 പേരുടെ കൈയ്യിലും 4.7 മില്ല്യണ്‍ യൂറോ 20355 പേരുടെ കൈവശവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 100 ഡോളര്‍ അല്ലെങ്കില്‍ 93 യൂറോ അയര്‍ലണ്ടിന്റെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ അതിന്റെ മൂന്നിലൊന്നും ഒരു ശതമാനം ആളുകളിലേയ്ക്കാണ് പോകുന്നത്. ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം ആളുകള്‍ക്ക് ആകെ ലഭിക്കുന്നത് ഈ 93 യൂറോയില്‍ 50…
കണ്സല്ട്ടന്റുമാരുമായി പുതിയ കരാറിന് സര്‍ക്കാര്‍
രാജ്യത്തെ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ പുതിയ കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കും. നിലവിലുള്ള കണ്‍സല്‍ട്ടന്റുമാര്‍ക്ക് പുതിയ കരാറില്‍ ഒപ്പിടുകയോ അല്ലെങ്കില്‍ നിലവിലെ വ്യവസ്ഥകളില്‍ തന്നെ നിലനില്‍ക്കുകയോ ആവാം. ഇക്കഴിഞ്ഞ ഡിസംബറില്‍ കണ്‍സല്‍ട്ടന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ സംസാരിച്ച് സമവായത്തിലെത്തിയ പുതിയ ജോലി നിബന്ധനകളാണ് ഈ കരാറില്‍ ഉള്ളത്. ഫെബ്രുവരി മാസത്തിലാണ് സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പിടുന്നത്. ഫെബ്രുവരി പകുതിയോടെ ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പുതിയ കരാര്‍ അനുസരിച്ച് 209915-252150 വരെയാണ് സീനിയര്‍ കണ്‍സല്‍ട്ടന്റുമാരുടെ വാര്‍ഷിക ശമ്പളം വരുന്നത്. ആഴ്ചയില്‍ 37 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. 38000 യൂറോയാണ് ഓണ്‍ കോണ്‍ അലവന്‍സായി ലഭിക്കുക. ശനിയാഴ്ച ഉള്‍പ്പെടെ രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും ജോലി സമയം. Share This News