GO AHEAD IRELAND ല്‍ ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍

അയര്‍ലണ്ടിലെ പ്രമുഖ പൊതുഗതാഗത സര്‍വ്വീസ് ദാതാക്കളായ ഗോ എഹെഡ് അയര്‍ലണ്ടില്‍ ഒഴിവുകള്‍. ബസ് ഡ്രൈവര്‍മാരുടേയും മെക്കാനിക്കുകളുടേയും ഒഴിവുകളാണ് ഉള്ളത്. സൗജന്യ യാത്ര, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ നിരവധി ആനുകൂല്ല്യങ്ങള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ലഭ്യമാണ്.

ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 32000 മുതല്‍ 40,000 യൂറോ വരെ ശമ്പളം ലഭിക്കും മെക്കാനിക്കുകള്‍ക്ക് മണിക്കൂറിന് 26 യൂറോയാണ് ലഭിക്കുക. ആഴ്ചയില്‍ 40 മണിക്കുറാണ് ജോലി. B കാറ്റഗറി, D കാറ്റഗറി ലൈസന്‍സ് ഗോള്‍ഡര്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

D കാറ്റഗറി ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കി ഡി കാറ്റഗറി ലൈസന്‍സ് ലഭിക്കുന്നതിനുള്ള ടെസ്റ്റിന് ഹാജരാക്കും. ട്രെയിനിംഗിന്റെ ഫീസ് ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

https://www.goaheadireland.ie/careers

Share This News

Related posts

Leave a Comment