നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍

 

അയര്‍ലണ്ടിലെ നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടിലെ പ്രമുഖ ജോബ് വെബ്‌സൈറ്റായ Morgan McKinley പുറത്തു വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തൊഴിലാളി ക്ഷാമത്തിന്റെ സമ്മര്‍ദ്ദം നിലവില്‍ നിര്‍മ്മാണ മേഖലയെ ബാധിച്ചിട്ടുണ്ടെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.

സൈറ്റ് മാനേജര്‍മാര്‍, ക്വാണ്ടിറ്റി സര്‍വേയര്‍മാര്‍, കാര്‍പ്പെന്റേഴ്‌സ് , പ്രൊജക്ട് മാനേജര്‍മാര്‍ എന്നി വിഭാഗങ്ങളിലാണ് നലവില്‍ ജീവനക്കാരെ ലഭിക്കാനില്ലാതത്തതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകളും. ജോലി തേടി നല്‍കുന്ന അപേക്ഷകളും പഠനവിധേയമാക്കിയാണ് നിര്‍മ്മാണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്.

സാമ്പത്തീക മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലുപം 2023 നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ഷമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 അവസാന പാദത്തില്‍ നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാകും 2023 എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.

വിവിധ മേഖലകളില്‍ 2023 ല്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികളായി കണ്ടെത്തിയത് താഴെ പറയുന്നവയാണ്.

ടെക്‌നോളജി : Security Analyst, Full Stack Developer, Data Analyst, Product Manager, SOC Analyst, SOC Engineer, Software Engineer.

Life Sciences : Qualified Persons, Validation Specialists (processed cleaning or equipment validation), Quality Control Specialists, Qualified Engineers (mechanical, chemical, electrical, process engineering).

Financial Services : Risk Manager, Compliance Manager (MIFID), Mortgage Specialist, Relationship Manager, Enterprise Risk Manager, Risk Analyst, Claims Handler, Business Change Project Managers, Project Managers, Regulatory Project Managers, ERP, Cloud Migration, Technology Delivery Managers, and Analysts (Technical and Business).

Accountancy and Finance : Senior positions from Big Four/Top 10, Senior Tax Managers/Directors, Commercial Accountants, Finance Managers and Business Partners/Financial Business Providers.

Legal : Company Secretaries, Employment Lawyers, Corporate Lawyers, Capital Market Lawyers, and Property Lawyers.

Marketing : Internal Communications Specialist/Manager, Communications Executive/Manager, Brand Manager, Digital Marketing Executive/Manager, Brand Manager, Marketing Executive Manager, and Head of Marketing.

Engineering : Process Engineer, Project Engineer, Automation Engineer.

Supply Chain and Procurement : Planners, Buyers, Procurement and Category Managers in the IT Sector.

Multilingual : Inside Sales representatives, Customer Support, Process Analysts, and Content Moderators.

Construction : Quantity surveyors, Site Engineers, Project Managers, Site Managers, Document Controllers.

Share This News

Related posts

Leave a Comment