രാജ്യത്തിന്റെ സമ്പത്തിന്റെ നിലവിലെ കൈവശവും വിതരണവും സംബന്ധിച്ച പുതിയ റിപ്പോര്ട്ട് പുറത്ത്. അയര്ലണ്ടിലെ സമ്പത്തിന്റെ 27 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയ്യിലാണെന്നാണ് കണക്കുകള്. ഇത് ഏകദേശം 232 ബില്ല്യണ് യൂറോ വരും.
ഓക്സ്ഫാം ക്ലെയിംസാണ് ഇത് സംബന്ധിച്ച കണക്കുകള് പുറത്ത് വിട്ടത്. രാജ്യത്തെ രണ്ട് സമ്പന്നരുടെ കൈയ്യില് ഇരിക്കുന്ന സമ്പത്ത് രാജ്യത്തെ പകുതി ആള്ക്കാരുടെ കൈവശമുള്ള സമ്പത്തിനെക്കാള് അമ്പത് ശതമാനം കൂടുതലാണ്. 47 മില്ല്യണ് യൂറോ 1435 പേരുടെ കൈയ്യിലും 4.7 മില്ല്യണ് യൂറോ 20355 പേരുടെ കൈവശവുമാണെന്നും റിപ്പോര്ട്ടില് പറയുന്നു.
പഠന റിപ്പോര്ട്ട് അനുസരിച്ച് കഴിഞ്ഞ 50 വര്ഷത്തിനുള്ളില് 100 ഡോളര് അല്ലെങ്കില് 93 യൂറോ അയര്ലണ്ടിന്റെ സമ്പത്തില് വര്ദ്ധനവുണ്ടായാല് അതിന്റെ മൂന്നിലൊന്നും ഒരു ശതമാനം ആളുകളിലേയ്ക്കാണ് പോകുന്നത്. ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം ആളുകള്ക്ക് ആകെ ലഭിക്കുന്നത് ഈ 93 യൂറോയില് 50 സെന്റ് മാത്രമാണ്.