രാജ്യത്തെ കണ്സല്ട്ടന്റ് ഡോക്ടര്മാരുമായി സര്ക്കാര് പുതിയ കരാറില് ഉടന് ഒപ്പുവെയ്ക്കും. നിലവിലുള്ള കണ്സല്ട്ടന്റുമാര്ക്ക് പുതിയ കരാറില് ഒപ്പിടുകയോ അല്ലെങ്കില് നിലവിലെ വ്യവസ്ഥകളില് തന്നെ നിലനില്ക്കുകയോ ആവാം. ഇക്കഴിഞ്ഞ ഡിസംബറില് കണ്സല്ട്ടന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി സര്ക്കാര് സംസാരിച്ച് സമവായത്തിലെത്തിയ പുതിയ ജോലി നിബന്ധനകളാണ് ഈ കരാറില് ഉള്ളത്.
ഫെബ്രുവരി മാസത്തിലാണ് സര്ക്കാര് പുതിയ കരാര് ഒപ്പിടുന്നത്. ഫെബ്രുവരി പകുതിയോടെ ഇത് സംബന്ധിച്ച നടപടി ക്രമങ്ങള് പൂര്ത്തിയാകുമെന്നാണ് സര്ക്കാര് കരുതുന്നത്. പുതിയ കരാര് അനുസരിച്ച് 209915-252150 വരെയാണ് സീനിയര് കണ്സല്ട്ടന്റുമാരുടെ വാര്ഷിക ശമ്പളം വരുന്നത്.
ആഴ്ചയില് 37 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. 38000 യൂറോയാണ് ഓണ് കോണ് അലവന്സായി ലഭിക്കുക. ശനിയാഴ്ച ഉള്പ്പെടെ രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും ജോലി സമയം.