Argos അയര്‍ലണ്ടിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

പ്രമുഖ റീടെയ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ Argos അയര്‍ലണ്ടിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തോടെ അയര്‍ലണ്ടിലെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചു പൂട്ടാനാണ് തീരുമാനം. കമ്പനി മാനേജ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും കൂടുതല്‍ നിക്ഷേപം നടത്തുനന്നതില്‍ കാര്യമില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

കമ്പനിയുടെ തീരുമാനത്തിന്റെ ഫലമായി Argos ന്റെ എല്ലാ ഔട്ട് ലെറ്റുകളും അടച്ചു പൂട്ടും. ഏതാണ്ട് അഞ്ഞൂറിലധികം ആളുകള്‍ക്ക് തൊഴിലും നഷ്ടമാകും. എന്നാല്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ജൂണ്‍ നാണ് പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിക്കുക. എന്നാല്‍ വെബ്‌സൈറ്റ് വഴിയുള്ള ഓര്‍ഡറുകളും ഹോം ഡെലിവെറി ഓര്‍ഡറുകളും മാര്‍ച്ച് 22 വരെയെ നല്‍കാന്‍ കഴിയു. വില്‍പ്പനാനന്തര സേവനങ്ങളായ റിട്ടേണ്‍, റീ ഫണ്ട്, എക്‌സേഞ്ച് എന്നിവ ക്ലോസിംഗ് ഡേറ്റ് വരെയെ ഉണ്ടാകൂ.

Share This News

Related posts

Leave a Comment