നഴ്‌സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. അയര്‍ലണ്ട് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷനാണ് ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ദിവസം പത്ത് അതിക്രമങ്ങളെങ്കിലും നഴ്‌സുമാര്‍ക്കെതിരെയും മിഡ് വൈഫുമാര്‍ക്കെതിരയും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്. എച്ച്എസ്ഇ ക്കു കീഴില്‍ മാത്രം ജോലി ചെയ്യുന്നവരില്‍ നിന്നുള്ള കണക്കുകളാണിത്. ഇതില്‍തന്നെ ശാരീരികമായും ലൈംഗീകമായും ഉള്ള അതിക്രമങ്ങളും ഒപ്പം വാക്കുകള്‍കൊണ്ടുള്ള അസഭ്യവര്‍ഷവും ഉള്‍പ്പെടുന്നു. സംഘടന പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2021 ജനുവരിക്കും 2022 ഒക്ടോബറിനുമിടയില്‍ 5593 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ജോലി സ്ഥലത്തെ സുരക്ഷിതത്വത്തിന് നിലവിലെ സുരക്ഷാ സൗകര്യങ്ങള്‍ പ്രാപ്തമല്ലെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും INMO സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അയര്‍ലണ്ട് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് RTE NEWS ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ക്ക്…

Share This News
Read More

അയര്‍ലണ്ടിലേയ്ക്കുള്ള വരവറിയിച്ച് എം.ജി. ശ്രീകുമാറും ക്രിസ്റ്റികലയും

അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് തങ്ങളുടെ വരവറിയിച്ചും എല്ലവരേയും ക്ഷണിച്ചു കൊണ്ടുമുള്ള ക്രിസ്റ്റികലയുടേയും എംജി ശ്രീകുമാറിന്റേയും പ്രമൊ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്‌സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്‌പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്‌സും, കോ-സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത് റോയല്‍ ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം…

Share This News
Read More

ആഴ്ചാവസാന യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

ആഴ്ച അവസാനത്തിന് ശേഷം ബാങ്ക് ഹോളി ഡേ കൂടി ഒരുമിച്ച് വരുന്നതോടെ ഇന്നു വൈകുന്നേരം മുതല്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍. അവധി ആഘോഷിക്കാനായി യാത്ര പുറപ്പെടാനൊരുങ്ങുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. ഹ്രസ്വദൂര യാത്രക്കാര്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പെയെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണം. ദീര്‍ഘദൂര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പും എയര്‍പോര്‍ട്ടില്‍ എത്തണം. ബാഗുകള്‍ ചെക്ക് ഇന്‍ ചെയ്യാനുള്ളവര്‍ ഇതിലും ഒരു മണിക്കൂര്‍ നേരത്തെയെത്തണം. യാത്രക്കാര്‍ ചെക്ക് ഇന്‍ കഴിഞ്ഞാല്‍ നേരെ സെക്യൂരിറ്റി ചെക്കിനായി പോകണമെന്നും അവിടെ താമസം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ യാത്രക്കാര്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നു മുതല്‍ തിങ്കളാഴ്ച വരെ അകദേശം 300,000 യാത്രക്കാരെയാണ് എയര്‍പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. ആര്‍ക്കും യാത്ര നഷ്ടമാവാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നതെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. Share This News

Share This News
Read More

പലിശ നിരക്ക് വീണ്ടുമുയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

പലിശ നിരക്ക് വീണ്ടുമുയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ബാങ്കിന്റെ ഇന്നലെ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് തീരുമാനം. 0.5 ശതമാനമാണ് പലിശ ഉയര്‍ത്തിയത്. പണപ്പെരുപ്പം വീണ്ടുമുയരുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുയര്‍ത്തി ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമം നടക്കുന്നത്. പലിശ നിരക്കുയര്‍ന്നതോടെ നിക്ഷേപങ്ങളുടെ പലിശ രണ്ടര ശതമാനവും പ്രധാന വായ്പകളുടെ പലിശ മൂന്ന് ശതമനമായും ഉയരും. എല്ലാവിധത്തിലുള്ള ലോണുകളുടേയും പലിശയും ഉയരും. അടുത്തമാസവും ഇതേ നിരക്കില്‍ വീണ്ടും പലിശ നിരക്ക് വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധിയും യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഉര്‍ജ്ജ വിലവര്‍ദ്ധനവുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണമെന്നിരിക്കെ പലിശ നിരക്ക് വര്‍ദ്ധനവ് കൊണ്ട് എത്രത്തോളം ഇതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്ന ആശങ്കയും സാമ്പത്തീക വിദഗ്ദര്‍ പങ്കുവെയ്ക്കുന്നുണ്ട്. അമേരിക്കന്‍ ഫെഡ് റിസര്‍വ്വും ഇക്കഴിഞ്ഞ ദിവസം പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. യൂരോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം ഉടന്‍ തന്നെ ബാങ്കുകള്‍ നടപ്പിലാക്കി തുടങ്ങും…

Share This News
Read More

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവ്. ഒരു മാസത്തെ ഏറ്റവും കൂടിയ എണ്ണം രജിസ്‌ട്രേഷനുകളാണ് ജനുവരിയില്‍ നടന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 3682 പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് ജനുവരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ജനുവരിയിലേതിനെ അപേക്ഷിച്ച് 36 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ വാഹനവിപണയിയുടെ 13.5 ശതമാനം ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. 27,364 പുതിയ കാറുകളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആണ് 3682 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുന്നത്. കണക്കുകള്‍ പ്രകാരം ജനുവരിയില്‍ ഏറ്റവുമധികം വില്‍പ്പന നടന്ന ഇലക്ട്രിക് വാഹനം Hyundai Ioniq 5 ആണ് Hyundai Kona , Volkswagen ID.4 എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. പരിസ്ഥിതിയും ആരോഗ്യവും പരിഗണിച്ചാണ് തീരുമാനം Share This News

Share This News
Read More

സൈക്കിളിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി 290 മില്ല്യണ്‍ യൂറോ അനുവദിക്കും

രാജ്യത്ത് സൈക്കിളിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നടപടികളുമായി സര്‍ക്കാര്‍. 290 മില്ല്യണ്‍ യൂറോയാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇതിനായി നീക്കി വെച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1200 ഓളം ആക്ടീവ് ട്രാവല്‍ പ്രൊജക്ടുകളാണ് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. സൈക്കിളിംഗ് ലൈന്‍സ്, പുതിയ നടപ്പ് വഴികള്‍ , നിലവിലെ നടപ്പുവഴികളുടെ വീതി വര്‍ദ്ധിപ്പിക്കുക, പുതിയ ക്രോസിംഗുകള്‍, വോക്കിംഗ് ആന്‍ഡ് സൈക്കിളിംഗ് ബ്രിഡ്ജസ് എന്നിവയാണ് സര്‍ക്കാര്‍ ഈ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുക. ഒരു വര്‍ഷം 360 മില്ല്യണ്‍ സൈക്കിളിംഗ് പ്രോത്സാഹനത്തിനായി ഉപയോഗിക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന്റേയും ജനങ്ങളുടെ ആരോഗ്യം ലക്ഷ്യം വെച്ചുള്ള പദ്ധതികളുടേയും ഭാഗമാണിത് Share This News

Share This News
Read More

അശ്രദ്ധ വിനയായി കെയര്‍ അസിസ്റ്റന്റിനെതിരെ നടപടി

അയര്‍ലണ്ടില്‍ എച്ച്എസ്ഇയുടെ നിയന്ത്രണത്തിലുള്ള കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന ആളുടെ അശ്രദ്ധമൂലം അന്തേവാസി ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്ന സംഭവത്തില്‍ കെയര്‍ അസിസ്റ്റന്റിനെതിരെ നടപടി. അന്തേവാസി മുറിയില്‍ പൂട്ടപ്പെട്ട നിലയില്‍ സ്വന്തം മലത്തോടൊപ്പം കിടക്കേണ്ടി വന്ന സാഹചര്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 12 മണിക്കൂറോളം ഇയാള്‍ പൂട്ടിയിടപ്പെട്ട അവസ്ഥയിലായിരുന്നു ഈ സമയം ഇവിടെ ജോലി ചെയ്തിരുന്ന വര്‍ഗീസ് മാത്യു എന്നയാള്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇയാളെയായിരുന്നു ഈ സമയം അന്തേവാസിയെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നതേ. അകത്ത് നിന്ന് ഡോര്‍ തുറക്കാന്‍ കെയര്‍ അസിസ്റ്റന്റ് ആംഗ്യഭാഷയില്‍ ഗ്ലാസ് ഡോറിലൂടെ അന്തേവാസിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇതിനാല്‍ ഏകദേശം 12 മണിക്കൂറോളം വാതില്‍ ലോക്കായി തന്നെ കിടന്നു. എന്നാല്‍ അന്തേവാസിയുടെ ദുരവസ്ഥ സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ ഹോം നടത്തിപ്പുകാര്‍ ഉടന്‍ തന്നെ ആരോപണവിധേയനായ കെയര്‍ അസിസ്റ്റന്റിനെതിരെ നടപടിയെടുത്തു. ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്ത അദ്ദേഹത്തെ…

Share This News
Read More

ആദ്യ കുര്‍ബാന സ്വീകരണങ്ങള്‍ അവിസ്മരണിയമാക്കാന്‍ റോയല്‍ കേറ്ററിംഗ് ഒരുങ്ങിക്കഴിഞ്ഞു

വിശ്വാസ ജീവിതത്തിലെ സുപ്രധാന സംഭവമാണ് കുഞ്ഞുങ്ങളുടെ ആദ്യകുര്‍ബാന സ്വീകരണം. അവരുടെ ജീവിതത്തിലും എക്കാലവും ഈ ദിവസം മായാതെ മറയാതെ അവിസ്മരണീയമായി നിലകൊള്ളുന്ന സുന്ദരസുദിനമായിരിക്കണം. സ്വന്തം ജീവിതത്തിലെ ഈ സുപ്രധാന ദിവസം എത്രത്തോളം മനോഹരമാക്കാവോ അത്രത്തോളം മനോഹരമാക്കി അവര്‍ക്ക് നല്‍കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. ആദ്യകുര്‍ബാന സ്വീകരണങ്ങള്‍ അയര്‍ലണ്ടിലാവുമ്പോള്‍ ആഘോഷ പരിപാടികളിലെ ഭക്ഷണം സംബന്ധിച്ച് ടെന്‍ഷന്‍ വേണ്ട. അത്ഭുതപ്പെടുത്തുന്ന രുചിക്കൂട്ടുകളുമായി നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായ റോയല്‍ കേറ്ററിംഗ് ഇവിടെയുള്ളപ്പോള്‍ പിന്നെന്തിന് ടെന്‍ഷന്‍. വീട്ടിലുണ്ടാക്കുന്നതുപോലെ വിശ്വസിക്കാം .. എന്നാല്‍ രുചിയാവട്ടെ നാവില്‍ നിന്നും മായില്ല.. അതാണ് റോയല്‍ കേറ്ററിംഗിന്റെ കൈപ്പുണ്യം. ആദ്യകുര്‍ബാന സ്വീകരണങ്ങള്‍, ജന്‍മദിനം , വാര്‍ഷികങ്ങള്‍, കോര്‍പ്പറേറ്റ് പരിപാടികള്‍, ഇങ്ങനെ ആഘോഷങ്ങള്‍ എന്തുമാകട്ടെ റോയല്‍ കേറ്ററിംഗില്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാത്രമവുമല്ല ആഘോഷങ്ങള്‍ക്കായുള്ള അതിമനോഹരമായ BANQUET ഹാളുകളും ലഭ്യമാണ്. ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ.. ആഘോഷങ്ങള്‍…

Share This News
Read More

ഗാര്‍ഡയുടെ ഡോഗ് സ്‌ക്വാഡിനും ഇനി സ്‌പൈ ക്യാമുകള്‍

സുരക്ഷ മുന്‍നിര്‍ത്തി ഗാര്‍ഡയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍ . ഗാര്‍ഡയുടെ ഡോഗ് സ്‌ക്വാഡിലെ ഡോഗുകളുടെ ശരീരത്തിലും സ്‌പൈ ക്യാം ഘടിപ്പിക്കാനുള്ള നിയമ നിര്‍മ്മാണം ഉടന്‍ നടത്തും. അടിയന്തിര ഘട്ടങ്ങളിലാവും ഇവയെ രംഗത്തിറക്കുക. ബന്ധികളെ മോചിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍, രഹസ്യവിവരം ശേഖരിക്കല്‍ എന്നിവയ്്ക്കാവും ക്യാമറ ഘടിപ്പിച്ച ഡോഗുകളെ പ്രധാനമായും ഉപയോഗിക്കുക.. ദേശീയ സുരക്ഷയ്ക്കടക്കം ഇത്തരം നായകളെ ഫലപ്രദമായി ഉപയോഗിക്കുന്ന വിദേശ രാജ്യങ്ങളുടെ മാതൃക നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. മാത്രമല്ല ഗാര്‍ഡ അംഗങ്ങള്‍ ധരിക്കുന്ന ക്യാമറകള്‍ മറ്റുള്ളവര്‍ക്ക് കാണാവുന്നത് പോലെ വസ്ത്രത്തിന് പുറത്ത് ഘടിപ്പിക്കണമെന്നും റെക്കോര്‍ഡിംഗ് നടക്കുമ്പോള്‍ ചുവന്ന ലൈറ്റ് ഓണാക്കിയിടണമെന്നും പുതിയ നിയമത്തില്‍ ഭേദഗതി വന്നേക്കും. Share This News

Share This News
Read More

ജോലിക്കാരെ വെട്ടിക്കുറയ്ക്കന്‍ ടിക്ക് ടോക്കും

ആഗോള തലത്തില്‍ ഐടി ഭീമന്‍മാര്‍ ജോലിക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഈ കമ്പനികളുടെ എല്ലാം തീരുമാനം ഒരു പരിധിവരെ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ആളുകളെയും ബാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍. പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കും ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തിലാണ്. അയര്‍ലണ്ടിലും പിരിച്ചു വിടല്‍ ഉണ്ടാകും എന്നാല്‍ എത്രപേരെയാണ് കുറയ്ക്കുന്നതെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. റിക്രൂട്ട്‌മെന്റ് ഡിവിഷനിലാണ് ആളുകളെ കുറയ്ക്കുന്നത്. എന്നാല്‍ കമ്പനി ആഗോള തലത്തില്‍ ഇപ്പോഴും നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കുന്നവര്‍ക്കും പുതിയ പൊസിഷനുകലിലേയ്ക്ക് അപേക്ഷിക്കാമെന്നും പിരിച്ചുവിടല്‍ ബാധിക്കുന്നവരെ കമ്പനി പരമാവധി സപ്പോര്‍ട്ട് ചെയ്യുമെന്നും കമ്പനി വക്താവ് അറിയിച്ചു. Share This News

Share This News
Read More