കാവനിൽ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രഥമ ബലിയർപ്പണം

കാവൻ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രാസനത്തിന്റെ കീഴിൽ പ്രഥമ വിശുദ്ധ ബലി ഭദ്രാസന മെത്രാപോലിത്ത തോമസ് മാർ അലക്സന്ത്രയോസി ന്റെ മുഖ്യ കർമികത്വത്തിൽ സെപ്റ്റംബർ 21 ശനിയാഴ്ച കിൽമോർ പാസ്ട്രൽ സെന്റർ ചാപെലിൽ അർപ്പിച്ചു. കുർബാന മധ്യെ അഭിവന്ദ്യ തിരുമേനി കാവനിലെ ഈ കോൺഗ്രീകേഷൻ വിശുദ്ധ യുഹാനോൻ മാംദോനയുടെ (St. John the Baptist )നാമത്തിൽ ആയിരിക്കും അറിയപ്പെടുന്നത് എന്ന് പ്രഖ്യാപിച്ചു. വികാരി Fr ബിജോയ്‌ കരുകുഴിയിൽ സന്നിഹിതനായിരുന്നു. കിൽമോർ രൂപതക്ക് വേണ്ടി Fr ബിജോ ഞാളൂർ ചാക്കോ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. തുടർന്നുള്ള വിശുദ്ധ കുർബാന സമയക്രമീകരണത്തിന്റെ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
Fr ബിജോയ്‌ കാരുകുഴിയിൽ (0894249066)
എൽദോ ജേക്കബ് ( 0899655721)
ജെയ്‌മോൻ കെ ജോർജ് ( 0872382877)
Share This News

Related posts

Leave a Comment