രാജ്യത്ത് സൈക്കിളിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നടപടികളുമായി സര്ക്കാര്. 290 മില്ല്യണ് യൂറോയാണ് നാഷണല് ട്രാന്സ്പോര്ട്ട് അതോറിറ്റി ഇതിനായി നീക്കി വെച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1200 ഓളം ആക്ടീവ് ട്രാവല് പ്രൊജക്ടുകളാണ് സര്ക്കാര് നടപ്പിലാക്കാനൊരുങ്ങുന്നത്.
സൈക്കിളിംഗ് ലൈന്സ്, പുതിയ നടപ്പ് വഴികള് , നിലവിലെ നടപ്പുവഴികളുടെ വീതി വര്ദ്ധിപ്പിക്കുക, പുതിയ ക്രോസിംഗുകള്, വോക്കിംഗ് ആന്ഡ് സൈക്കിളിംഗ് ബ്രിഡ്ജസ് എന്നിവയാണ് സര്ക്കാര് ഈ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുക. ഒരു വര്ഷം 360 മില്ല്യണ് സൈക്കിളിംഗ് പ്രോത്സാഹനത്തിനായി ഉപയോഗിക്കുക എന്നതും സര്ക്കാരിന്റെ ലക്ഷ്യമാണ്.
രാജ്യത്ത് നടപ്പിലാക്കാന് ഉദ്ദേശിക്കുന്ന ക്ലൈമറ്റ് ആക്ഷന് പ്ലാനിന്റേയും ജനങ്ങളുടെ ആരോഗ്യം ലക്ഷ്യം വെച്ചുള്ള പദ്ധതികളുടേയും ഭാഗമാണിത്