ആഗോള തലത്തില് ഐടി ഭീമന്മാര് ജോലിക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഈ കമ്പനികളുടെ എല്ലാം തീരുമാനം ഒരു പരിധിവരെ അയര്ലണ്ടില് ജോലി ചെയ്യുന്ന ആളുകളെയും ബാധിക്കുമെന്നാണ് സര്ക്കാര് കണക്കു കൂട്ടല്.
പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കും ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തിലാണ്. അയര്ലണ്ടിലും പിരിച്ചു വിടല് ഉണ്ടാകും എന്നാല് എത്രപേരെയാണ് കുറയ്ക്കുന്നതെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. റിക്രൂട്ട്മെന്റ് ഡിവിഷനിലാണ് ആളുകളെ കുറയ്ക്കുന്നത്.
എന്നാല് കമ്പനി ആഗോള തലത്തില് ഇപ്പോഴും നിയമനങ്ങള് നടത്തുന്നുണ്ടെന്നും പിരിച്ചുവിടല് നോട്ടീസ് ലഭിക്കുന്നവര്ക്കും പുതിയ പൊസിഷനുകലിലേയ്ക്ക് അപേക്ഷിക്കാമെന്നും പിരിച്ചുവിടല് ബാധിക്കുന്നവരെ കമ്പനി പരമാവധി സപ്പോര്ട്ട് ചെയ്യുമെന്നും കമ്പനി വക്താവ് അറിയിച്ചു.