ആഴ്ച അവസാനത്തിന് ശേഷം ബാങ്ക് ഹോളി ഡേ കൂടി ഒരുമിച്ച് വരുന്നതോടെ ഇന്നു വൈകുന്നേരം മുതല് വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ലിന് എയര്പോര്ട്ട് അധികൃതര്. അവധി ആഘോഷിക്കാനായി യാത്ര പുറപ്പെടാനൊരുങ്ങുന്നവര്ക്ക് ചില നിര്ദ്ദേശങ്ങള് നല്കുകയാണ് എയര്പോര്ട്ട് അധികൃതര്.
ഹ്രസ്വദൂര യാത്രക്കാര് കുറഞ്ഞത് രണ്ട് മണിക്കൂര് മുമ്പെയെങ്കിലും എയര്പോര്ട്ടില് എത്തണം. ദീര്ഘദൂര യാത്രക്കാര് മൂന്ന് മണിക്കൂര് മുമ്പും എയര്പോര്ട്ടില് എത്തണം. ബാഗുകള് ചെക്ക് ഇന് ചെയ്യാനുള്ളവര് ഇതിലും ഒരു മണിക്കൂര് നേരത്തെയെത്തണം.
യാത്രക്കാര് ചെക്ക് ഇന് കഴിഞ്ഞാല് നേരെ സെക്യൂരിറ്റി ചെക്കിനായി പോകണമെന്നും അവിടെ താമസം ഉണ്ടാകാതിരിക്കാനുള്ള മുന്കരുതലുകള് യാത്രക്കാര് സ്വീകരിക്കണമെന്നും അറിയിപ്പില് പറയുന്നു. ഇന്നു മുതല് തിങ്കളാഴ്ച വരെ അകദേശം 300,000 യാത്രക്കാരെയാണ് എയര്പോര്ട്ട് പ്രതീക്ഷിക്കുന്നത്.
ആര്ക്കും യാത്ര നഷ്ടമാവാതിരിക്കാനാണ് ഇത്തരമൊരു നിര്ദ്ദേശം നല്കുന്നതെന്നും എയര്പോര്ട്ട് അധികൃതര് അറിയിച്ചു.