അയര്ലണ്ടില് നഴ്സുമാര്ക്കെതിരായ അതിക്രമങ്ങള് വര്ദ്ധിക്കുന്നതായി പരാതി. അയര്ലണ്ട് നഴ്സസ് ആന്ഡ് മിഡ് വൈഫ്സ് ഓര്ഗനൈസേഷനാണ് ഇക്കാര്യത്തില് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ദിവസം പത്ത് അതിക്രമങ്ങളെങ്കിലും നഴ്സുമാര്ക്കെതിരെയും മിഡ് വൈഫുമാര്ക്കെതിരയും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്.
എച്ച്എസ്ഇ ക്കു കീഴില് മാത്രം ജോലി ചെയ്യുന്നവരില് നിന്നുള്ള കണക്കുകളാണിത്. ഇതില്തന്നെ ശാരീരികമായും ലൈംഗീകമായും ഉള്ള അതിക്രമങ്ങളും ഒപ്പം വാക്കുകള്കൊണ്ടുള്ള അസഭ്യവര്ഷവും ഉള്പ്പെടുന്നു. സംഘടന പുറത്തു വിട്ട കണക്കുകള് പ്രകാരം 2021 ജനുവരിക്കും 2022 ഒക്ടോബറിനുമിടയില് 5593 അതിക്രമങ്ങളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ജോലി സ്ഥലത്തെ സുരക്ഷിതത്വത്തിന് നിലവിലെ സുരക്ഷാ സൗകര്യങ്ങള് പ്രാപ്തമല്ലെന്നും കൂടുതല് നടപടികള് സ്വീകരിക്കണമെന്നും INMO സര്ക്കാരിനോട് ആവശ്യപ്പെട്ടു.
അയര്ലണ്ട് നഴ്സസ് ആന്ഡ് മിഡ് വൈഫ്സ് ഓര്ഗനൈസേഷനെ ഉദ്ധരിച്ച് RTE NEWS ആണ് ഈ വാര്ത്ത പുറത്തു വിട്ടത്. റിപ്പോര്ട്ടിലെ കൂടുതല് വിശദാംശങ്ങള്ക്ക് താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക…
https://www.rte.ie/news/2023/0205/1353948-inmo-assaults/