Hi, A room to share in Malahide, Marina Village. One double bedroom with separate bathroom available to share with a Malayalam family. Please contact on: 0892257202. Thank you, Santo Vilson . Share This News
നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ മാറ്റം
നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ മാറ്റം. ഒരു ദിവസം പരമാവധി 10 യൂറോയാണ് ചാര്‍ജ് ഈടാക്കാവുന്നത്. പാര്‍ക്കിംഗ് ഏരിയായുടെ പുതിയ ടെന്‍ഡര്‍ രേഖകളെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡബ്ലിനിലെ സെന്റ് ജയിംസ് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഏരിയായുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെ നാളായി ചര്‍ച്ചയിലായിരുന്നു. ഇക്കാര്യത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. 994 പാര്‍ക്കിംഗ് സ്പെയ്സുകളാണ് ഇവിടെ ഉള്ളത്. ഇതില്‍ 575 സ്പെയ്സുകള്‍ക്ക് മാത്രമാണ് ഫീസ് ഈടാക്കാവുന്നത്. ബാക്കി വരുന്ന 419 സ്പെയ്സുകള്‍ ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ സൗകര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കണമെന്നും ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവില്‍ ഉണ്ട.് Share This News
ലോണുകളുടേയും നിക്ഷേപങ്ങളുടേയും പലിശ ഉയര്‍ത്തി EBS
ലോണുകളുടേയും നിക്ഷേപങ്ങളുടേയും പലിശ നിരക്കില്‍ മാറ്റം വരുത്തി പ്രമുഖ ധനകാര്യ സ്ഥാപനമായ EBS. നിശ്ചിത നിരക്കിലുള്ള ലോണുകളുടെ പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്. റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് വീടുകള്‍ വാങ്ങുന്ന ഫിക്സഡ് റേറ്റ് ലോണുകളുടേയും വാങ്ങി വാടകയ്ക്ക് നല്കുന്ന ഫിക്സഡ് റേറ്റ് ലോണുകളുടേയും പലിശ നിരക്കിലാണ് വര്‍ദ്ധനവ്. ശരാശരി 0.59 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഇന്നു മുതലാണ് മാറ്റം നിലവില്‍ വരുന്നത്. പുതുക്കിയ നിരക്കുകള്‍ ചുവടെ ചേര്‍ക്കുന്നു. ഒപ്പം നിക്ഷേപങ്ങളുടെ നിരക്കിലും ചെറിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ട് വിശദാംശങ്ങള്‍ ചുവടെ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.ebs.ie/mortgages/fixed-rate-mortgage-change Share This News
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു .
ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിൽ 2023 -2025 വർഷത്തേക്കുള്ള ഭരണസമിതി ചാർജെടുത്തു. കൈക്കാരന്മാർ ആയി ബിനോയി കാച്ചപ്പിള്ളി, ആന്റോ ആന്റണി എന്നിവരും ,സെക്രട്ടറി ആയി സിബി ജോണിയും ,പി .ആർ.ഒ ആയി സുബിൻ മാത്യൂസും ,21 പാരിഷ് കൗൺസിൽ അംഗങ്ങളും ആണ് ചാർജ്ജെടുത്തത്. ശനിയാഴ്ച നടന്ന വിശുദ്ധ കുർബാന മദ്ധ്യേ ചാപ്ലയിൻ ഫാ.പ്രിൻസ് സക്കറിയ മാലിയിലിന്റെ സാന്നിധ്യത്തിൽ കൈക്കാരന്മാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു . ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ,കഴിഞ്ഞ രണ്ടുവർഷക്കാലം സ്തുത്യർഹമായ സേവനം നടത്തിയ കൈക്കാരന്മാർക്കും, കമ്മറ്റി അംഗങ്ങൾക്കും നന്ദി പറയുന്നതായും ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു. വാർത്ത : സുബിൻ മാത്യൂസ് (പി.ആർ.ഒ) Share This News
ഗോൾവേയിൽ ചിത്രരചന/ കളറിംഗ് , ടേബിൾ ക്വിസ്സ് മത്സരങ്ങൾ .
കുട്ടികളുടെ നൈസർഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോൾവേയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) നടത്തുന്ന മൂന്നാമത് INSPIRATION ചിത്രരചന, കളറിംഗ് മത്സരങ്ങൾ 2023 ഏപ്രിൽ 1 ശനിയാഴ്ച ഗോൾവേ ഈസ്റ്റിലുള്ള Castlegar GAA Club – ൽ വെച്ചു നടത്തപ്പെടുന്നു. രാവിലെ 10 മുതൽ 2 മണി വരെയാണു മത്സരങ്ങൾ നടത്തപ്പെടുക . INSPIRATION – 2023 – ൽ കൂട്ടികൾക്കായി സ്കൂൾ നിലവാരത്തിലുള്ള ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടേബിൾ ക്വിസ് മത്സരവും കൂടെ നടത്തപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി 5 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. Age 5 & 6 (Category A – Crayons ), Age 7 & 8 ( CAT- B -Colour…
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1500 പേര് പങ്കെടുത്ത് സിറ്റിസണ്‍ഷിപ്പ് സെറിമണി
ഡബ്ലിനില്‍ നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണിയില്‍ പങ്കെടുത്തത് 1500 പുതിയ പൗരന്മാര്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ പുതുതായി പൗരത്വം ലഭിച്ചവരുടെ ഒരു ഒത്തു ചേരല്‍ നടക്കുന്നത്. കോവിഡിനെ തുടര്‍ന്നായിരുന്നു ഈ ചടങ്ങ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൗരത്വം ലഭിച്ചവരുടെ സത്യപ്രതിജഞ സോളിസിറ്റര്‍മാരുടെ ന്നമ്പില്‍ നടത്തുകയായിരുന്നു. അതാത് വര്‍ഷങ്ങളില്‍ പൗരത്വം ലഭിക്കുന്നവര്‍ ഒത്തുചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു കോവിഡിന് മുമ്പ് നിലനിന്നിരുന്നത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. ഏതാണ്ട് നൂറോളം രാജ്യങ്ങളില്‍ നിന്നും ഐറീഷ് പൗരത്വം ലഭിച്ചവരാണ് ഈ സംഗമത്തില്‍ പങ്കെടുത്തത്. മന്ത്രിമാരായ സൈമണ്‍ ഹാരിസ്, റോഡ്രിക് ഗോര്‍മാന്‍ തുടങ്ങിയവര്‍ പുതുതായി പൗരത്വം ലഭിച്ചവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കോവിഡ് കാലത്ത് വിര്‍ച്വല്‍ സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ സംഘടിപ്പിച്ചിരുന്നു. Share This News
‘ഫോര്‍ ഡേ വര്‍ക്കിംഗ് ‘ തെരഞ്ഞെടുക്കുന്ന തൊഴിലുടമകളുടെ എണ്ണം കുറയുന്നു
ജോലിക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഈ അടുത്ത കാലത്ത് ഉയര്‍ന്നു വന്ന പദ്ധതിയാണ് ‘ഫോര്‍ ഡേ വര്‍ക്കിംഗ് ‘ നിരവധി കമ്പനികള്‍ ഇതൊരു പരീക്ഷണമായി നടത്തുകയും വിജയപ്രദമാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തിരുന്നു. ഉയര്‍ന്ന പ്രഫഷണലുകള്‍ അടക്കം ഭൂരിഭാഗം തൊഴിലാളികളും ഈയൊരു രീതിയെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ 2022 നെ അപേക്ഷിച്ച് 2023 ല്‍ ഫോര്‍ ഡേ വര്‍ക്കിംഗ് നടപ്പാക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്ന കമ്പനികളുടെ എണ്ണം കുറയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ ആറ് ശതമാനം കമ്പനികളാണ് ഈ രീതി നടപ്പിലാക്കുകയോ അല്ലെങ്കില്‍ പരീക്ഷിക്കുകയോ ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇത് മൂന്ന് ശതമാനത്തിലേയ്ക്ക് താഴ്ന്നു. ഇത് വിജയകരമാകുമോ എന്ന തൊഴിലുടമകള്‍ക്കിടയിലെ ആശങ്കയാണ് പലരും ഇതില്‍ നിന്നു പിന്മാറാനുള്ള കാരണമായി പറയുന്നത്. Share This News
സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് ബോണസ് ലഭിക്കാതെ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍
കോവിഡ് കാലത്ത് ജീവന് പണയം വെച്ചും ജീവന് രക്ഷിക്കാന്‍ നെട്ടോട്ടമോടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി രഹിത കോവിഡ് ബോണസായ 1000 യൂറോ ലഭിക്കാന്‍ ഇനിയും നിരവധി പേര്. അയര്‍ലണ്ടിലെ പ്രമുഖ മാധ്യമമായ RTE പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പതിനൊന്നായിരത്തോളം നേഴ്സുമാര്‍ക്കാണ് ഇനിയും ബോണസ് ലഭിക്കാനുള്ളത്. എച്ച്എസ്ഇ യുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തരില്‍ ഭൂരിഭാഗം പേര്‍ക്കും ബോണസ് ലഭിച്ചെങ്കിലും ഏജന്‍സികളുടെ ഭാഗമായി ജോലി ചെയ്തവര്‍ക്കും നഴ്സിംഗ് ഹോമുകളിലെ ജീവനക്കാര്‍ക്കുമാണ് ഇനി ബോണസ് ലഭിക്കാനുള്ളത്. 2022 ജനുവരിയിലായിരുന്നു ആരോഗ്യമന്ത്രി കോവിഡ് ബോണസ് പ്രഖ്യാപിച്ചത്. ആകെ 141712 പേരായിരുന്നു ബോണസിന് അര്‍ഹത നേടിയത്. ഇതില്‍ ആണ് പതിനോരായിരത്തിലധികം പേര്‍ക്ക് ഇനിയും ലഭിക്കാനുള്ളത്. ഇവരുടെ കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗതത്ത് നിന്നും അടിയിന്തര ശ്രദ്ധ വേണമെന്ന ആവശ്യം ശക്തമാണ്. Share This News
പ്രൈമറി സ്കൂളുകളിലെ പുതിയ പാഠ്യപദ്ധതിയില്‍ മോഡേണ്‍ യൂറോപ്യന്‍ ലാംഗ്വേജും
രാജ്യത്ത് പുതിയ പാഠ്യപദ്ധതി അണിയറിയില്‍ ഒരുങ്ങുന്നു. സ്കൂളുകളില്‍ ഇത് നടപ്പിലാക്കാന്‍ ഇനിയും സമയം എടുക്കുമെങ്കിലും ഇതിന്റെ രൂപരേഖ സംബന്ധിച്ച് ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാഠ്യപദ്ധതിയുടെ ഉള്ളടക്കം എന്തായിരിക്കുമെന്നോ അല്ലെങ്കില്‍ എന്നു നടപ്പാക്കുമെന്നോ ഇതുവരെ വിവരങ്ങളില്ല. എന്നാല്‍ ഇത് നടപ്പിലാകുന്നതോടെ പ്രൈമറി സ്കൂളുകള്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ കുട്ടികളെ ഏതെങ്കിലുമൊരു മോഡേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് പഠിപ്പിക്കണം. വിദ്യാഭ്യാസ മന്ത്രി നോമാ ഫോളിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതപരമായ കാര്യങ്ങളിലെ പരിശീലനത്തിന് കുറഞ്ഞത് രണ്ടര മണിക്കൂര്‍ മാറ്റിവയ്ക്കണമെന്നത് രണ്ട് മണിക്കൂറായി കുറച്ചിട്ടുണ്ട്. ഹെല്‍ത്ത് എഡ്യുക്കേഷന്‍, പിഇ, ഐറീഷ് ഭാഷ എന്നിവയ്ക്കും നിശ്ചിത സമയം മാറ്റി വയ്ക്കണം. പാഠ്യപദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വന്നേക്കും. Share This News
ബ്രിട്ടനില്‍ ഇനി അനധികൃത കുടിയേറ്റക്കാര്‍ ജയിലില്‍
ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവരെ തള്ളി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറ്റക്കാര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് അദേഹം വ്യക്തമാക്കി. ഇങ്ങനെ യുകെയില്‍ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെനിന്ന് അവരെ മാറ്റും. സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കില്‍ അങ്ങോട്ടേക്കോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ പൗരത്വനിയമത്തിന്റെ അതേ മാതൃകയില്‍ ബ്രിട്ടനില്‍ ‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്. ഇതിനെ തടയുക…