വര്ദ്ധിച്ച വീട്ടുവാടകയില് നിന്നും അല്പ്പം ആശ്വാസം എന്ന നിലയിലാണ് സര്ക്കാര് പൊതു ജനങ്ങള്ക്ക് റെന്റ് ടാക്സ് ക്രെഡിറ്റ് പ്രഖ്യാപിച്ചത്. എന്നാല് അര്ഹരായവര് പോലും ഇതിന് ഇതുവരെ അപേക്ഷിച്ചിട്ടില്ല എന്നതാണ് പുറത്തു വരുന്ന കണക്കുകള്.
ഈ ആനുകൂല്ല്യത്തിന് നാല് ലക്ഷത്തിലധികം പേര്ക്ക് അര്ഹതയുണ്ടെങ്കിലും ഇതുവരെ അപേക്ഷ നല്കിയിരിക്കുന്നത് കേവലം രണ്ട് ലക്ഷത്തോളം പേര് മാത്രമാണ്. തങ്ങള് ഈ ആനുകൂല്ല്യത്തിന് അര്ഹരാണോ എന്നറിയാത്തതും റെന്റ് റെസീപ്റ്റ് കിട്ടാത്തതുമാണ് പലരേയും വിഷമവൃത്തത്തിലാക്കുന്നത്.
ആരാണ് റെന്റ് ക്രെഡിറ്റിന് അര്ഹരായവര്
പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്ക്കാണ് റെന്റ് ക്രെഡിറ്റ് ലഭിക്കുന്നത്. ഇവര് പഠനാവശ്യത്തിനായി വീട്ടില് നിന്നും മാറി താമസിക്കുന്നവരാകണം. മക്കള് മാറി താമസിക്കുന്നതിന്റെ വാടക നല്കുന്നത് മാതാപിതാക്കളായിരിക്കണം. സിംഗിള് പേരന്റ് ആണെങ്കില് 500 യൂറോയും കപ്പിള് ആണെങ്കില് 1000 യൂറോയും വരെ ലഭിക്കും.
സിംഗിള് പേരന്റാണെങ്കില് മക്കളുടെ വാടക ചെലവിലേയ്ക്ക് കുറഞ്ഞത് 2500 യൂറോയും കപ്പിള് ആണെങ്കില് 5000 യൂറോയും കുറഞ്ഞത് പ്രതിവര്ഷം നല്കുന്നവരായിരിക്കണം.