പ്രമുഖ സൂപ്പര് മാര്ക്കറ്റ് ശൃംഖലയായ Aldi ഡബ്ലിനില് തങ്ങളുടെ പുതിയ സ്റ്റോര് ആരംഭിച്ചു. തലസ്ഥാനത്തെ തങ്ങളുടെ 26 മത്തെ സ്റ്റോര് ആണ് ഇതോടെ Aldi ആരംഭിച്ചത്. 73 മില്ല്യണ് യൂറോ നിക്ഷേപിച്ച് ഡബ്ലിനില് 11 പുതിയ സ്റ്റോറുകള് സ്ഥാപിക്കുമെന്ന് Aldi നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Cabra യിലാണ് പുതിയ സ്റ്റോര് ആരംഭിച്ചിരിക്കുന്നത്. ഇവിടെ 30 പേര്ക്കാണ് ജോലി ലഭിക്കുക. ഇത് സ്ഥിരം നിയമനങ്ങളായിരിക്കും. പ്രഖ്യാപിച്ചിരിക്കുന്ന 11 സ്റ്റോറുകള് കൂടി ആരംഭിക്കുന്നതോടെ 350 പേര്ക്കാവും തൊഴില് ലഭിക്കുക. എന്നാല് 11 സ്റ്റോറുകള് എന്ന ലക്ഷ്യം അടുത്ത അഞ്ച് വര്ഷത്തിനുള്ളിലാവും പൂര്ത്തീകരിക്കുക.
1219 സ്ക്വയര്ഫീറ്റിലാണ് പുതിയ സ്റ്റോര് ആരംഭിച്ചിരിക്കുന്നത്. വിശാലമായ കാര്പാര്ക്കിംഗ് സൗകര്യവും ഒപ്പം ഇലക്ട്രിക് വെഹിക്കിള് ചാര്ജിംഗ് സൗകര്യവും ഇവിടെയുണ്ട്.