‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025′ ഓഗസ്റ്റ് 15,16,17 തിയതികളിൽ നടക്കും.

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 15,16,17,(വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കോട്ടയം പാമ്പാടി, ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN,ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു .

Location: Limerick Race Course,Green mount park Patrickswell, V94K858

 

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570,
മോനച്ചൻ നാരകത്തറ : 0877553271
ജോഷൻ കെ.ആന്റണി:
0899753535

വാർത്ത : ബിനു ജോസഫ് (പി.ആർ .ഓ )

Share This News

Related posts

One Thought to “‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025′ ഓഗസ്റ്റ് 15,16,17 തിയതികളിൽ നടക്കും.”

  1. Best experience so far! The bonuses are actually fair and the withdrawal process is smooth as butter. Highly recommend for anyone looking for a reliable site. pkbaji888

Leave a Comment