അനുദിനമുയരുന്ന ജീവിത ചെലവുകള്ക്കിടയില് മറ്റൊരു പ്രഹരം കൂടി. വേസ്റ്റ് ബിന്നുകള് എടുക്കുന്നതിനുള്ള ചാര്ജുകള് വര്ദ്ധിപ്പിച്ചു. വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ Panda യുടേതാണ് നടപടി. ഇന്നു മുതലാണ് അധിക ചാര്ജ് നിലവില് വരുന്നത്. കംപോസ്റ്റ് ബിന്നുകള് എടുക്കുന്നതിന് 3.80 യൂറോയാണ് ഇനി നല്കേണ്ടത്.
സര്വ്വീസ് ചാര്ജിലും കമ്പനി നേരത്തെ വര്ദ്ധന വരുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്ഷത്തിനിടെയുള്ള കണക്കെടുത്താല് പന്ത്രണ്ട് ശതമാനത്തിലധികം രൂപയുടെ വര്ദ്ധനവാണ് വേസ്റ്റ് ബിന് ലിഫ്റ്റ് ചാര്ജില് ഉണ്ടായിരിക്കുന്നത്.
ചാര്ജ് വര്ദ്ധനവിനെതിരെ വിമര്ശനമുണ്ടെങ്കിലും പാഴ്വസ്തുക്കള് റീ സൈക്കിള് ചെയ്ത് ഉപയോഗിക്കാന് ഇതുവഴി ജനങ്ങള് കൂടുതല് താത്പര്യം കാണിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.